Sports

വനിതാക്രിക്കറ്റിലെ വേഗമേറിയ പന്തെറിഞ്ഞ് ഷബ്‌നം; ഐപിഎല്ലില്‍ എറിഞ്ഞത് 130 കി.മീ. വേഗത്തില്‍

ഇന്ത്യന്‍ വനിതാപ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ താരം ഷബ്‌നിം ഇസ്മായില്‍. ഡബ്ല്യുപിഎല്‍ 2024 മത്സരത്തിനിടെ ഷബ്‌നം പന്തെറിഞ്ഞത് 130 കിലോമീറ്റര്‍ വേഗതയില്‍. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിലാണ് ഷബ്‌നം അതിവേഗ പന്തേറ് നടത്തിയത്.

ആദ്യ ഇന്നിംഗ്സിലെ തന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ 132.1 കിലോമീറ്റര്‍ വേഗതയാണ് ഇസ്മയില്‍ രേഖപ്പെടുത്തിയത്. ഡെല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിംഗ് ഫ്‌ലിക്കുചെയ്യാന്‍ നോക്കിയെങ്കിലും ബാറ്റില്‍ പന്ത് തൊട്ടേയില്ല. 2016 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 128 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് വനിതാ അന്താരാഷ്ട്ര മത്സരത്തിലെയും ഏറ്റവും വേഗമേറിയ ഡെലിവറി ഷബ്‌നത്തിന്റെ പേരിലാണ്. 241 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം എല്ലാ ഫോര്‍മാറ്റുകളിലുമായി 317 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

എന്നിരുന്നാലും നേരത്തേ ഡിസിയുടെ ഓപ്പണര്‍, ഷഫാലി വര്‍മ്മ, പവര്‍പ്ലേയിലെ തന്റെ മൂന്നാമത്തെ ഓവറില്‍ തുടര്‍ച്ചയായി സിക്‌സറുകള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ താരത്തെ പറത്തിയിരുന്നു. 16 വര്‍ഷം നീണ്ട തന്റെ കരിയറിന് വിരാമമിട്ടുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തേ ഷബ്‌നം ഇസ്മായില്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം മത്സരത്തില്‍ ജയം നേടാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞില്ല.