Movie News

കൂമന് ശേഷം ആസിഫ് അലി – ജിത്തു ജോസഫ് ടീം!!  ‘മിറാഷ്’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. ‘മിറാഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നത് ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരാണ്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ E4 എക്സ്പീരിമെൻ്റ്‌സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്താ, ജതിൻ എം സേതി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

“Fades as you get closer” എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകലോകം വരവേറ്റത്. ഹക്കീം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ.സതീഷ് കുറുപ്പാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി,വി എസ് വിനായകാണ് എഡിറ്റർ,പ്രൊഡക്ഷൻ ഡിസൈനർ – പ്രശാന്ത് മാധവ്,മ്യൂസിക് – വിഷ്ണു ശ്യാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് രാമചന്ദ്രൻ, കോസ്റ്റും ഡിസൈനർ- ലിന്റാ ജിത്തു,പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, മേക്കപ്പ് – അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ – ടോണി മാഗ്മിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കറ്റീന ജീത്തു, സ്റ്റിൽസ് – നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് – യെല്ലോ ടൂത്ത്, ലൈൻ പ്രൊഡ്യൂസർ – ബെഡ് ടൈം സ്റ്റോറീസ്, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Leave a Reply

Your email address will not be published. Required fields are marked *