Oddly News

ലാന്റിംഗ് ഏരിയയെന്ന് തെറ്റിദ്ധരിച്ചു ; വിമാനമിറക്കിയത് തണുത്തുറഞ്ഞ് ഐസ്പാളിയായി മാറിയ നദിയില്‍

ലാന്‍ഡിംഗ് ഏരിയയാണെന്ന് തെറ്റിദ്ധരിച്ച് ഒരു പൈലറ്റ് വിമാനമിറക്കിയത് നദിയില്‍. ഏറ്റവും തണുപ്പ് കൂടിയ പ്രദേശമായ സൈബീരിയയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായ യാകുട്ടിയയിലെ തണുത്തുറഞ്ഞ് ഐസ്പാളിയായി മാറിയ കോളിമ നദിയിലാണ് 30 യാത്രക്കാരും നാല് ജീവനക്കാരുമായി പോയ പോളാര്‍ എയര്‍ലൈന്‍സ് എഎന്‍-24 പ്രൊപ്പല്ലര്‍ വിമാനം ലാന്റ് ചെയ്തത്.

വിമാനത്തില്‍ നിന്നും മുപ്പത് യാത്രക്കാരെയും നാല് ജീവനക്കാരെയും കാല്‍നടയായി സുരക്ഷിതമായി ഒഴിപ്പിച്ചു. 4,000-ല്‍ താഴെ ജനസംഖ്യയുള്ള ആര്‍ട്ടിക് സര്‍ക്കിളില്‍ നിന്ന് 70 മൈല്‍ താഴെയുള്ള വിദൂര സിറിയങ്കയിലെ തണുത്തുറഞ്ഞുപോയ കോളിമ നദിയെ ഒരു ചെറിയ ലാന്‍ഡിംഗ് സ്ട്രിപ്പായി പൈലറ്റ് തെറ്റിദ്ധരിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരമായ യാകുത്സ്‌കില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മൈനസ് 41 സെന്റിഗ്രേഡ് താപനിലയില്‍ നദീതീരത്തെ ലാന്‍ഡിംഗ് സ്ട്രിപ്പിന് പകരം തണുത്തുറഞ്ഞ മഞ്ഞുപാളിയില്‍ അബദ്ധത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

അതിശൈത്യത്തില്‍ നദിയിലെ വെള്ളം ഉറഞ്ഞഐസിന് 2 അടി 7 ഇഞ്ച് കനം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മാധ്യമ സ്ഥാപനമായ ഈവനിംഗ് യാകുത്സ്‌ക് പറഞ്ഞു. അതേസമയം സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ വിമാനത്തിന് സമീപം ഒരു നീണ്ട വിള്ളല്‍ കാണിക്കുന്നു. കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും വിമാനം മാറ്റിയിട്ടില്ല. ഷെഡ്യൂള്‍ അനുസരിച്ച് ശ്രെഡ്‌നെസ്‌കോലിംസ്‌ക്കി എന്ന സ്ഥലത്തേക്ക് പറക്കേണ്ടതാണ്. റഷ്യയുടെ ഫെഡറല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ‘ഗൗരവമേറിയ സംഭവം’ അന്വേഷിക്കുന്നുണ്ട്. ലാന്റിംഗിനിടയില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നിത്തെറിഞ്ഞ് കോളിമ നദിയില്‍ ഇറങ്ങിയതാണെന്നാണ് ഈസ്റ്റ് സൈബീരിയന്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രോസിക്യൂട്ടര്‍ ഓഫീസ് പറഞ്ഞു.