Good News

പുല്ലുവെട്ടാന്‍ കഴിയാതെ പുല്‍ത്തകിടിക്ക് പകരം കാട്ടുചെടികള്‍ വെച്ചു ; ഇപ്പോള്‍ അസാധാരണ പൂന്തോട്ടം

വീടിനോട് ചേര്‍ന്ന പടുകൂറ്റന്‍ പൂല്‍ത്തകിടി വെട്ടിമാറ്റി പകരം കാട്ടുചെടികള്‍ നട്ടുപിടുപ്പിച്ച് ദമ്പതികള്‍. ഇപ്പോള്‍ പല വര്‍ണ്ണത്തിലും ഗന്ധത്തിലുമുള്ള കാട്ടുപൂക്കളും പക്ഷികളും ചിത്രശലഭങ്ങളും തേനീച്ചകളുമൊക്കെയായി അയല്‍ക്കാര്‍ക്കും സന്തോഷം വെച്ചു പിടിപ്പിച്ചിരിക്കുകയാണ് ഇവര്‍. അമേരിക്കയിലെ വെര്‍മോണ്ടിലെ ജോനാഥന്‍ യാക്കോയും നതാലി ഗില്ല്യാര്‍ഡും കോവിഡ് കാലത്ത് തുടങ്ങിവെച്ച ചെടിവളര്‍ത്തലാണ് ഇപ്പോള്‍ അസാധാരണ പൂന്തോട്ടമായി മാറിയിരിക്കുന്നത്.

അവര്‍ തങ്ങളുടെ കൂറ്റന്‍ പുല്‍ത്തകിടി വെട്ടിമാറ്റി പകരം കാട്ടുപൂക്കള്‍ നട്ടുപിടിപ്പിച്ചു. ഇപ്പോള്‍ കാട്ടുപൂക്കളുടെ പുല്‍മേട് രണ്ടര ഏക്കറിലേക്ക് ക്രമാനുഗതമായി വളര്‍ന്നി് വലിയ ജനപ്രിയമായിത്തീര്‍ന്നതോടെ സമീപത്തുള്ള മറ്റുള്ളവരേയും ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

പാന്‍ഡമിക് കാലത്ത് ഗില്ല്യാര്‍ഡിന് ജോലി നഷ്ടപ്പെടുകയും യാക്കോയുടെ സമയം കുറയുകയും ചെയ്തു. തന്റെ കമ്പനിക്ക് വേണ്ടി വര്‍ക്ക് അറ്റ് ഹോം ജോലി ചെയ്തതോടെ ചിറ്റെന്‍ഡനിലെ അവരുടെ 5 ഏക്കര്‍ വസ്തു വേണ്ട വിധത്തില്‍ പുല്ലുവെട്ടാനും മറ്റും കഴിയാതെ പോയി. ഇതോടെ പുല്ലു അളവിലും കൂടുതല്‍ വളര്‍ന്നതോടെ വെട്ടാന്‍ കഴിയാത്ത ദുരവസ്ഥയിലായി.

ഇതിനിടയില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചുകൊണ്ട്, അമേരിക്കന്‍ മെഡോസ് എന്ന കമ്പനിയില്‍ ജോലിക്കായി ചേര്‍ന്നു. ഇതിനിടയില്‍ തങ്ങളുമായി സൗഹൃദം സ്ഥാപിച്ച ഒരു നാട്ടുകാരനോട് പുല്ലുവെട്ടുന്നതിന്റെ ചെലവുള്‍പ്പെടെയുള്ള ദുരിതം പറഞ്ഞപ്പോള്‍ അയാളാണ് ഒരു കാട്ടുപൂക്കളുടെ പുല്‍മേട് നട്ടുപിടിപ്പിക്കാന്‍ നിര്‍ദേശിച്ചത്. ഈ ആശയം ഇഷ്ടപ്പെട്ട അവര്‍ ഒരേക്കറോളം വിലമതിക്കുന്ന പുല്ല് പറിച്ച് വലിയ കല്ലുകളെല്ലാം വലിച്ചുകീറി, നിലം ഉഴുതുമറിച്ചു, 27 ഇനങ്ങളുള്ള 50 പൗണ്ട് വൈല്‍ഡ് ഫ്‌ളവര്‍ വിത്ത് പാകുകയായിരുന്നു.

2021 ലെ വസന്തകാലത്ത് അവര്‍ എത്തിയപ്പോള്‍ ആദ്യം വളര്‍ന്നത് ജിപ്സോഫില എലിഗന്‍സ് ആയിരുന്നു. പിന്നീട് വന്നത് ”ചുവപ്പും മഞ്ഞയും നിറത്തിലുള്ള പോപ്പികള്‍, പിങ്ക് ക്യാച്ച്ഫ്‌ലൈ, ബ്രൈറ്റ് ഓറഞ്ച് സള്‍ഫര്‍ കോസ്മോസ്, റെഡ് കൊളംബിന്‍, പര്‍പ്പിള്‍ ഫോക്സ്ഗ്ലോവ് എന്നിവയായിരുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുല്‍മേടുകള്‍ തികച്ചും വ്യത്യസ്തമായി കാണപ്പെടാന്‍ തുടങ്ങി.

പുല്‍മേടിന്റെ ഭംഗി ശ്രദ്ധേയമായിരുന്നു, താമസിയാതെ അത് പ്രാദേശിക സമൂഹത്തില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പ്രഭാത യാത്രയ്ക്ക് നിറം നല്‍കിയതിന് ആളുകള്‍ നന്ദി പറയുകയാണ്. വ്യത്യസ്തമായ പൂന്തോട്ടം കാണാനായി പുതിയതായി ആള്‍ക്കാരും വന്നുകൊണ്ടിരിക്കുന്നത്. അയല്‍വാസികളായ ജെന്ന ബേര്‍ഡും അവളുടെ പങ്കാളി ജേക്കബ് പവ്സ്നറും പുല്‍മേടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, തങ്ങളുടെ അര ഏക്കര്‍ അധികഭൂമി സമാനമായ രീതിയിലുള്ള പൂന്തോട്ടം നിര്‍മ്മിക്കാനൊരുങ്ങുകയാണ്.