Celebrity

ബ്രേക്ക് എവിടെ… ആദ്യമായി സ്ലെഡ്ജിംഗ് ചെയ്ത് മിഥുന്‍ ; അയ്യോ ഇടിക്കല്ലേയെന്ന് വിളിച്ചു കൂവി ലക്ഷ്മി

ആര്‍.ജെ, അവതാരകന്‍, നടന്‍ എന്നീ മേഖലയില്‍ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് മിഥുന്‍ രമേശ്. ഒരു ജനപ്രിയ അവതാരകനാണ് മിഥുന്‍. വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയുമാണ്
മിഥുനുള്ളത്. കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തിയശേഷമാണ് മിഥുന്റെ ജനപ്രീതി വര്‍ധിച്ചത്. താരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. റീല്‍സ് വീഡിയോകളിലൂടെയും വ്‌ലോഗിങിലൂടെയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകള്‍ തന്‍വിയും മിഥുനെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധി ആഘോഷിയ്ക്കാന്‍ പോയപ്പോള്‍ എടുത്ത രസകരമായ ഒരു വീഡിയോയാണ് മിഥുന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ” Sledging for the first time ever. Throwback to Switzerland. പിന്നെ ആ size ഉള്ള sledge മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു …???? മറ്റൊരു കാര്യം ഇടിച്ചു വീഴ്ത്തിയ ലക്ഷ്മി സുഖമായി ഇരിക്കുന്നു ????” – എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് മിഥുന്‍ കുറിച്ചിരിയ്ക്കുന്നത്. ജീവിതത്തില്‍ ആദ്യമായി സ്ലെഡ്ജിംഗ് ചെയ്യുകയാണ് മിഥുന്‍. സ്ലെഡ്ജില്‍ കയറി ഇരുന്ന് തെന്നി താഴേക്ക് വരുന്ന മിഥുന്റെ വീഡിയോ എടുക്കുന്നത് ഭാര്യ ലക്ഷ്മിയാണ്.

”പറക്കും തളിക ഇത് മനുഷ്യനെ കറക്കും തളിക….” എന്ന ദിലീപിന്റെ ഹിറ്റ് ഗാനം പശ്ചാത്തലമാക്കിയാണ് വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. മിഥുന്‍ അടുത്തെത്തുമ്പോള്‍ ” ഇടിക്കല്ലേ.. അയ്യോ ഇടിക്കല്ലേയെന്ന് ” ലക്ഷ്മി വിളിച്ചു കൂവുന്നതും വീഡിയോയില്‍ കേള്‍ക്കാം. ബ്രേക്ക് എവിടെ…ബ്രേക്ക് എവിടെ, എജ്ജാതി ക്യാമറ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.