Celebrity

മിയയുടെ ലൂക്കയെ കൊഞ്ചിച്ച് താരസുന്ദരി തൃഷ ; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണന്‍ മിയയുടെ മകന്‍ ലൂക്കയെ കൊഞ്ചിയ്ക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്.

”ദി റോഡ്” എന്ന തമിഴ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് തൃഷയാണ്. മിയയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്.  ചിത്രത്തിന്റെ ഷൂട്ടിംഗിന് കുടുംബത്തോടൊപ്പമാണ് മിയ എത്തിയത്. ഷൂട്ടിംഗിന്റെ ബ്രേക്കിനിടയിലാണ് തൃഷ ലൂക്കയെ കളിപ്പിയ്ക്കുന്നത്. തൃഷയുടെ തന്നെ ഹിറ്റ് ചിത്രമായ ”വിണ്ണെയെ താണ്ടി വരുവായ”യിലെ ”അന്തനേരം അന്തിനേരം…” എന്ന ഗാനം ഉള്‍പ്പെടുത്തിയാണ് മിയ ഇന്‍സ്റ്റാറീല്‍ ഒരുക്കിയിരിയ്ക്കുന്നത്. വീഡിയോയില്‍ മിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പിനെയും അമ്മയെയും കാണാം.

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ദി റോഡ് റിലീസ് ചെയ്യുന്നത് ഒക്ടോബര്‍ 6നാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൂടിയാണ് മിയ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിയ്ക്കുന്നത്.

https://www.instagram.com/reel/Cx-CpiMh9OF/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==