Hollywood

‘ഗാസയില്‍ പോയി പഴയ തൊഴില്‍ തുടരൂ… ’ പലസ്തീന്‍ വിഷയത്തില്‍ മിയാ ഖലീഫയുടെ പ്രസ്താവനയ്ക് പരിഹാസം

വളരെ ചുരുങ്ങിയ കാലത്തെ കരിയര്‍ കൊണ്ടു തന്നെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള വിനോദ വ്യവസായത്തില്‍ ഏറെ പ്രശസ്തി നേടിയ നടിയാണ് മിയ ഖലീഫ. എന്നാല്‍ പോണ്‍സിനിമാ വിപണിയില്‍ നിന്നും ഇപ്പോള്‍ വിട്ടു നില്‍ക്കുന്ന അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇപ്പോള്‍ ആരാധകരുമായി സംവദിക്കുന്നത്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്നും അവര്‍ ഒരിക്കലും ഒഴിഞ്ഞുമാറാറില്ലാത്ത അവര്‍ സ്വന്തം അഭിപ്രായത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോള്‍ ചെയ്യപ്പെടാറുണ്ട്.

ഇത്തവണ ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഖലീഫ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്. പാലസ്തീന്റെ പക്ഷം പിടിച്ചുള്ള താരത്തിന്റെ അഭിപ്രായപ്രകടനം നെറ്റിസണ്‍മാര്‍ക്ക് അത്ര പിടിച്ചിട്ടുമില്ല. ”ഞാന്‍ പലസ്തീനികളുടെ പക്ഷത്തല്ല, നിങ്ങള്‍ പാലസ്തീനിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്ന ആളാണെങ്കില്‍, നിങ്ങള്‍ പലസ്ഥീന്റെ പക്ഷത്തല്ലെങ്കില്‍ നിങ്ങള്‍ വര്‍ണ്ണവിവേചനത്തിന്റെ തെറ്റായ വശത്താണ്, അത് കാലം തെളിയിക്കും.” മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചു. പ്രസ്താവന പ്ലാറ്റ്ഫോമില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.

നിങ്ങളുടെ അവസാന സിനിമയുടെ പോസ്റ്ററുമായി ഗാസയില്‍ പോയി അത് വീണ്ടും തുടരൂ. ഞങ്ങള്‍ കാത്തിരിക്കും എന്നായിരുന്നു ഒരാളുടെ വിമര്‍ശനം. പലസ്തീനിലേക്ക് പോകൂ! അവിടെ നിങ്ങളുടെ ‘പ്രൊഫഷണല്‍ കരിയര്‍’ തുടരൂ എന്ന് മറ്റൊരാള്‍ കുറിച്ചു. മുന്‍കാല ജോലിയും പാരമ്പര്യേതര വിവാഹ ദാമ്പത്യത്തെക്കുറിച്ചുമുള്ള തുറന്ന വീക്ഷണങ്ങളും കാരണം, നിങ്ങള്‍ക്ക് പലസ്തീനില്‍ നല്ല സ്വീകാര്യത ലഭിക്കുമെന്നായിരുന്നു വേറൊരാള്‍ പരിഹസിച്ചത്.

കഴിഞ്ഞ ദിവസം ഹമാസ് പോരാളികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും അന്താരാഷ്ട്ര തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 198 ഫലസ്തീനികള്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടതായി ഗാസയിലെ മെഡിക്കല്‍ സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലാത്തതിനാല്‍ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.