പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതും അവരുടെ കൈയില്‍ നിന്ന് ഒപ്പ് വാങ്ങുന്നതുമൊക്കെ സര്‍വ്വ സാധാരണമാണ്. അതില്‍ പലതും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. എന്നാല്‍ കുഞ്ഞ് ഇവാന് മമ്മൂക്കയെ കണ്ട നിമിഷം വളരെ ഹൃദയസ്പര്‍ശിയായിരുന്നു. തന്റെ ആഗ്രഹം നിറവേറ്റിയ കാന്‍സര്‍ ബാധിതനായ ഇവാന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ലോകത്തുനിന്ന് യാത്രയായി.
അഖില്‍ ജോയിയുടെയും നിമ്മുവിന്റെയും മകനാണ് ഇവാന് ജോ അഖില്‍. ഇവാന് കാന്‍സര്‍ സ്ഥിരീകരിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. കുട്ടിയില്‍ കണ്ടെത്തിയത് തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു.
സിനിമ കണ്ട് തുടങ്ങിയ കാലം മുതല്‍ തന്നെ അവന് മമ്മൂട്ടിയെ വളരെ ഇഷ്ടമാണ്. മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം ഇവാനുണ്ടായിരുന്നു. കൂടാതെ വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള ഈ കുട്ടിആരാധകന് താന്‍ വരച്ച മമ്മൂട്ടിയുടെ ചിത്രം കൈമാറണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് അറിഞ്ഞ മമ്മൂട്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ വച്ച് ഇവാനെ കാണാനെത്തി. ഇവാന് വരച്ച തന്റെ ചിത്രത്തില്‍ മമ്മൂട്ടി ഓട്ടോഗ്രാഫും നല്കി.