ഫുട്‌ബോള്‍ ലോകത്തെ ഈ നൂറ്റാണ്ടിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നായിട്ടാണ് ക്രിസ്ത്യനോ റൊണാള്‍ഡോ – ലിയോണേല്‍ മെസ്സി പോരാട്ടത്തെ വിലയിരുത്തുന്നത്. ദശകങ്ങളോളം സ്പാനിഷ് ലാലിഗയില്‍ നടന്നിരുന്ന ഈ ഹൈവോള്‍ട്ടേജ് മാച്ച് ഇരുവരും സ്പാനിഷ് ലാലിഗ വിട്ടതോടെ ഈ പോരാട്ടം യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു.
പിന്നീട് മെസ്സി ഫ്രഞ്ച് ലീഗ് വന്‍വിട്ട് ഇന്റര്‍മയാമിയിലേക്ക് പോവുകയും ക്രിസ്ത്യാനോ സൗദി ലീഗിലേക്കും കുടിയേറിയതോടെ ഈ പോരാട്ടം ഇല്ലാതാവുകയും ചെയ്തു. ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന പോരാട്ടങ്ങള്‍ അവസാനിച്ചതിന് കാരണം മെസ്സി തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ക്രിസ്ത്യാനോയ്ക്ക് പിന്നാലെ സൗദിലീഗില്‍ കുടിയേറാനുള്ള അവസരം മെസ്സിയേയും തേടി വന്നു. എന്നാല്‍ സൗദിലീഗിലെ ചാംപ്യന്മാരായ അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ മെസ്സി തള്ളുകയായിരുന്നു.
ക്രിസ്ത്യാനോ അല്‍ നസറിലേക്ക് പോയതിന് പിന്നാലെ സൗദിയിലെ അല്‍നസറിന്റെ ഏറ്റവും വലിയ എതിരാളികളായ അല്‍ഹിലാല്‍ മെസ്സിയെ കരാര്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി വമ്പന്മാര്‍ വെച്ചു നീട്ടിയത് ആഴ്ചയില്‍ 1 ബില്യണ്‍ യൂറോയുടെ പ്രതിഫലമായിരുന്നു. സൗദി ലീഗില്‍ കളിക്കാന്‍ മെസ്സിയും കുടുംബവും തയ്യാറെടുക്കുകയും ഗള്‍ഫ് സന്ദര്‍ശിക്കാന്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി.
സൗദിലീഗിന് പകരം മെസ്സി തെരഞ്ഞെടുത്തത് അമേരിക്കന്‍ മേജര്‍ലീഗ് സോക്കറിലെ ഇന്റര്‍മയാമി ആയിരുന്നു. എന്തായാലും മെസ്സി ഇന്റര്‍മിയാമിയില്‍ എത്തിയതോടെ അമേരിക്കന്‍ മേ ജര്‍ ലീഗ് സോക്കറിന്റെ പ്രചാരം കേറി. അമേരിക്കന്‍ ഫുട്‌ബോള്‍ ലോകത്തിലേക്ക് ശ്രദ്ധ കൂട്ടുകയും ചെയ്തു. ഇന്റര്‍മ യാമി യുടെ ഈ സീസണില്‍ മെസ്സിക്ക് കാര്യമായി കളത്തില്‍ ഇറങ്ങാന്‍ ആയിട്ടില്ല. നിലവില്‍ ഇഞ്ചുറി മൂലം കളത്തിന് പുറതിരിക്കുകയാണ് മെസ്സി. അമേരിക്കന്‍ മണ്ണില്‍ നടന്ന കോപ്പ അമേരിക്ക യുടെ ഈ പതിപ്പില്‍ അര്‍ജന്റീന മെസ്സി കിരീടം ചോദിച്ചിരുന്നു.