Featured Lifestyle

മഷി വീണതും ഫാഷൻ ! ഷർട്ടിന്റെ വില 80,000 രൂപ, സ്‌റ്റൈല്‍ ട്രെന്‍ഡിന് തുടക്കം കുറിച്ച് മോഷിനോ കൗച്ചർ

ഒരുപാട് വില കൊടുത്ത് ആശിച്ച് മോഹിച്ച് ഒരു ഷര്‍ട്ട് വാങ്ങുമ്പോഴായിരിക്കും അലക്കി വെളുപ്പിക്കാനാവാത്ത രീതിയില്‍ കറകളോ പാടുകളോ വീഴുന്നത്. അതിനി പൂര്‍വ സ്ഥിതിയിലാക്കാനായി ഒരുപാട് കഷ്ടപ്പെടേണ്ടതായും വരും.

എന്നാല്‍ പേനയില്‍ നിന്നും പടര്‍ന്ന മഷി സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായാലോ? ഫോര്‍മല്‍ ക്ലോത്തിങ്ങില്‍ അത്തരത്തില്‍ ഒരു സ്‌റ്റൈല്‍ ട്രേന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ഹൗസായ മോഷിനോ കൗച്ചര്‍.

പുരുഷന്മാർക്കുള്ള ഫോര്‍മല്‍ ഷര്‍ട്ടില്‍ പോക്കറ്റിന്റെ താഴെ ഭാഗത്തായി യഥാര്‍ഥത്തിലുള്ള മഷി പടര്‍ന്ന് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വ്യത്യസ്ത പ്രിന്റ് നല്‍കിയാണ് മോഷിനോ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പേര് നല്‍കിയിരിക്കുന്നതാവട്ടെ ഇങ്ക് ലീക്ക് പോക്കറ്റ് ഷര്‍ട്ട് എന്നാണ്. ഷര്‍ട്ട് ഇളം നീല നിറത്തിലാണ്. കോട്ടണിലാണ് ഈ വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്.

ഫുള്‍ സ്‌ളീവ് ഷര്‍ട്ടില്‍ വീതിയേറിയ സ്‌ട്രേയ്റ്റ് കഫുകളും വളഞ്ഞ ആകൃതിയിലുള്ള അരികുകളുമായിയാണ് ഈ ഷര്‍ട്ടിന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേവലം ഒരു ഫോര്‍മല്‍ വസ്ത്രത്തിന് ഉപരിയായി കലാസൃഷ്ടി എന്നാണ് മോഷിനോ ഈ ഷര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്. ഏതാണ്ട് 80,000 രൂപ നല്‍കിയാല്‍ മാത്രമാണ് ഇത് സ്വന്തമാക്കാവൂ.

1983ൽ ഫ്രാങ്കോ മോഷിനോയാണ് മോഷിനോ കൗച്ചര്‍ എന്ന ഫാഷന്‍ ബ്രാന്‍ഡിന് തുടക്കമായത്. കൗതുകവും ബോള്‍ഡ്‌നെസ്സും നിറഞ്ഞ ഒരു ഡിസൈനുകളാണ് മോഷിനോയുടെ പ്രത്യേകത.ഹാന്‍ഡ് ബാഗ്, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയും മോഷിനോ ആളുകളിലേക്ക് എത്തിക്കുന്നുണ്ട്. പല സെലിബ്രിറ്റികളുടെയും ഇഷ്ട ബ്രാന്‍ഡ് കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *