ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളെക്കുറിച്ച് പറയുമ്പോൾ, എലോൺ മസ്‌ക്, മുകേഷ് അംബാനി, ഗൗതം അദാനി, ജെഫ് ബെസോസ് തുടങ്ങിയ പേരുകളാണ് നമ്മുടെ മനസ്സിൽ വരുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തി ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ദാരിദ്രത്തെക്കുറിച്ച് പറയുമ്പോള്‍ കുടിലുകളുടെ ചിത്രങ്ങൾ, ഒഴിഞ്ഞ പാത്രം, കീറിയ വസ്ത്രങ്ങൾ, ഭിക്ഷാപാത്രം എന്നിവയാണ് മനസിലേയ്ക്ക് വരിക . ഒറ്റനോട്ടത്തിൽ, ഈ മനുഷ്യന്‍ ജെറോം കെർവിയൽ, പാരീസിലെ തെരുവുകളിൽ ചുറ്റിനടക്കുന്ന ഒരു സാധാരണ മനുഷ്യനെപ്പോലെ തോന്നിയേക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ കഥ സാധാരണമല്ല. ലോകത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള വലിയ സാമ്പത്തിക ബാധ്യതയാണ് ജെറോം കെർവിയലിനുള്ളത്. ഒടുവിൽ, ജെറോം “ലോകത്തിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ” എന്ന പദവി നേടി.
ആരാണ് ജെറോം കെർവിയൽ?
ലോകത്തിലെ ഏറ്റവും ദരിദ്രനും കടബാധ്യതയുള്ളവനുമായി കണക്കാക്കപ്പെടുന്ന ഫ്രഞ്ചുകാരൻ ജെറോം കെർവിയലിനെക്കുറിച്ചാണ് നമ്മൾ പറയുന്നത്. ഏകദേശം 4.95 ലക്ഷം കോടി രൂപയുടെ (ഏകദേശം 6.7 ബില്യൺ ഡോളർ) കടത്തിലാണ് അദ്ദേഹം .
1977 ജനുവരി 11 ന് പോണ്ട്-എൽ’അബ്ബെ എന്ന ചെറിയ ഫ്രഞ്ച് പട്ടണത്തിൽ ജനിച്ച ജെറോം ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ജെറോമിന്റെ അമ്മ ഒരു ഹെയർഡ്രെസ്സറായിരുന്നു. അച്ഛൻ ഒരു ഇരുമ്പുപണിക്കാരനും. ജെറോം ഒരു നല്ല വിദ്യാർത്ഥിയായിരുന്നു. ലൂമിയർ യൂണിവേഴ്സിറ്റിയില്‍നിന്ന് ധനകാര്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ, ഫ്രാൻസിലെ മൂന്നാമത്തെ വലിയ ബാങ്കായ സൊസൈറ്റി ജനറലിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു. ബാങ്കിൽ, അദ്ദേഹം ഒരു ജൂനിയർ ഡെറിവേറ്റീവ്സ് ട്രേഡറായി ജോലി ചെയ്തു. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയിലുള്ള അദ്ദേഹത്തിന്റെ അറിവും മാര്‍ക്കറ്റിംഗിലുള്ള മികച്ച കഴിവും ദശലക്ഷക്കണക്കിന് ഡോളർ ഇടപാടുകൾ നടത്താൻ ജെറോമിന് ധൈര്യം നല്‍കി. ഷെയർ ട്രേഡിംഗ്, അൽഗോരിതങ്ങൾ, നിക്ഷേപങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ബാങ്കിന്റെ ഡെൽറ്റ വൺ ഡിവിഷന്റെ ഭാഗമായി അദ്ദേഹം.
കമ്പ്യൂട്ടർ പ്രോഗ്രാമിംഗിലും ട്രേഡിംഗ് സിസ്റ്റങ്ങളിലും വിപുലമായ അറിവുണ്ടായിരുന്ന ജെറോം പക്ഷേ, ഈ അറിവും വൈദഗ്ധ്യവും ദുരുപയോഗം ചെയ്തു, ആർബിട്രേജ് നടത്താൻ ബാങ്കിന്റെ സാങ്കേതിക സംവിധാനങ്ങളിലെ പിഴവുകൾ ജെറോം ദുരുപയോഗം ചെയ്തുകൊണ്ടിരുന്നു. ഈ കാലയളവിൽ, കമ്പനിയുടെ മൂലധനം ഉപയോഗിച്ച് അദ്ദേഹം കോടിക്കണക്കിന് ഡോളർ വ്യാപാരം ചെയ്തു. തുടക്കത്തിൽ, അദ്ദേഹം വലിയ ലാഭം നേടി. ഒരു വർഷത്തിൽ ഏകദേശം 73 ബില്യൺ ഡോളറിന്റെ വ്യാപാരങ്ങൾ നടത്തി.
എല്ലാ ക്രമക്കേടുകളും മറച്ചുവെക്കാൻ ജെറോം സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ, ബാങ്ക് വളരെക്കാലം ഈ രീതിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാല്‍ 2008 ൽ, തട്ടിപ്പ് പുറത്തായി.
അന്വേഷണത്തില്‍, ജെറോമിന്റെ അനധികൃത വ്യാപാരം ബാങ്കിന് ഏകദേശം 7.2 ബില്യൺ ഡോളർ നഷ്ടം വരുത്തിയതായി കണ്ടെത്തി. അതായത് 4,95,000 കോടി രൂപയിലധികം. ഈ തുക ജെറോമില്‍നിന്ന് ഈടാക്കാന്‍ ബാങ്ക് തീരുമാനിച്ചയോടെ ലോകത്തിലെ ഏറ്റവും ദരിദ്രനായി അദ്ദേഹം മാറി.
ഈ കുറ്റത്തിന് 2015-ൽ ജെറോമിന് 3 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. വിശ്വാസ വഞ്ചന, വഞ്ചന, കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്കുള്ള അനധികൃത പ്രവേശനം എന്നിവയുൾപ്പെടെ നിരവധി ചാര്‍ജുകളിൽ അദ്ദേഹം കുറ്റസമ്മതം നടത്തി. ശിക്ഷ പൂർത്തിയായെങ്കിലും, കടബാധ്യത ഇന്നും തുടരുന്നു.
ജയിൽ മോചിതനായ ശേഷം, ജെറോം ലാളിത്യത്തോടെ ജീവിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ കടത്തിന്റെ ഭാരം ഇപ്പോഴും അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ദരിദ്രരിൽ ഒരാളാക്കി മാറ്റുന്നു.




