ജീവിതതിരക്കുകളില്‍ നിന്നൊഴിഞ്ഞുള്ള ഒരു ഏകാന്തമായ ലോകസഞ്ചാരം മിക്ക ആളുകളുടെയും കാല്‍പ്പനികസ്വപ്‌നങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ അത് ജീവിതത്തില്‍ നടപ്പിലാക്കിയിരിക്കുകയാണ് നാവികസേനയില്‍ നിന്നും വിരമിച്ച മുന്‍ ഉദ്യോഗസ്ഥന്‍ ഗൗരവ് ഗൗതവും മുന്‍ മാധ്യമ പ്രൊഫഷണലായ വൈദേഹിയും.
ഉയര്‍ന്ന ശമ്പളമുള്ള ജോലി കളഞ്ഞ് ഒരു ബോട്ട് വീടാക്കി മാറ്റി ദമ്പതികള്‍ ഏക മകളുമൊത്ത് ഉലകം ചുറ്റുകയാണ്. മനസ്സിന് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഇവര്‍ തങ്ങളുടെ മകളെ ‘വീട്ട്‌വിദ്യാഭ്യാസം’ ചെയ്യിച്ചുകൊണ്ട് അവര്‍ നടത്തുന്ന യാത്ര വ്യക്തികള്‍ എന്ന നിലയില്‍ തങ്ങള്‍ ആരാണെന്ന് തിരിച്ചറിയുക കൂടിയാണ്.
42 അടി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റീവ എന്ന സാലിബോട്ടാണ് അവരുടെ വീട്. ഗൗരവ് ഗൗതം നാവികസേനയില്‍ നിന്ന് വിരമിച്ച ഓഫീസറും വൈദേഹി ചിറ്റ്നാവിസ് മുന്‍ മാധ്യമ പ്രൊഫഷണലുമാണ്. അവര്‍ക്ക് ഒരു മകളുണ്ട്, പേര് കെയ. ഇന്ത്യന്‍ നാവികസേനയില്‍ വര്‍ഷങ്ങളോളം ചെലവഴിച്ച ഗൗരവ് കടലുമായി ആഴത്തില്‍ പ്രണയത്തിലുള്ള ആളാണ്. ലളിത ജീവിതം കൂടുതല്‍ അര്‍ത്ഥവത്തായ രീതിയില്‍ ജീവിക്കാന്‍ വൈദേഹിക്കും എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ബന്ധുമിത്രാദികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള രസകരമായ ഒരു മാര്‍ഗമാണ് ജീവിതത്തിനുള്ളതെന്നും അവര്‍ പങ്കുവെച്ചു.
‘അനന്തമായ നീലിമയോടുള്ള സ്‌നേഹം പങ്കുവെച്ച ഒരു നാവികസേനാ ഉദ്യോഗസ്ഥനെ ഞാന്‍ വിവാഹം കഴിച്ചു, ഞങ്ങള്‍ ഒരുമിച്ച്, സമുദ്രത്തെ ഞങ്ങളുടെ സ്ഥിരം വിലാസമാക്കുന്നത് സ്വപ്നം കണ്ടു. 2014-ല്‍, ആ സ്വപ്നം രൂപപ്പെടാന്‍ തുടങ്ങി, പക്ഷേ അത് യാഥാര്‍ത്ഥ്യമാക്കാന്‍ വര്‍ഷങ്ങളെടുത്തു. എന്റെ ആഭരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം വിറ്റു. ‘ അവര്‍ പറഞ്ഞു. ദമ്പതികള്‍ അവരുടെ ഇന്‍സ്റ്റാഗ്രാം പേജുകളില്‍ അവരുടെ നാടോടി ജീവിതത്തിന്റെ ദൃശ്യങ്ങള്‍ പങ്കിടുന്നത് തുടരുന്നു.
അത്തരത്തിലുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, ഒരു കപ്പല്‍ ബോട്ട് അവരുടെ വീടാക്കാന്‍ പ്രേരിപ്പിച്ചതിന്റെ കഥ അവര്‍ പങ്കിട്ടു. ‘2022-ല്‍ ഞങ്ങള്‍ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, . ഞങ്ങളുടെ ഉടമസ്ഥതയിലുള്ള മിക്കവാറും എല്ലാം ഞങ്ങള്‍ വിറ്റു, ഞങ്ങളുടെ ലഗേജ് 6000 കിലോയില്‍ നിന്ന് 120 കിലോഗ്രാം ആയി കുറച്ചു. ബോട്ടില്‍ സൂക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ വേണ്ടെന്നുവച്ചു.’ അവരുടെ കുറിച്ചു.
ദമ്പതികളുടെ വീഡിയോകള്‍ കാണുമ്പോള്‍, അവര്‍ തികഞ്ഞ സ്വാതന്ത്ര്യജീവിതമാണ് നയിക്കുന്നതെന്ന് തോന്നും. എന്നാല്‍, വെല്ലുവിളികളും ഉണ്ട്. ‘വെല്ലുവിളികളും സംശയങ്ങളും ദുഷ്‌കരമായ ദിവസങ്ങളുമുണ്ട്. എന്നാല്‍ നമ്മള്‍ കീഴടക്കിയ ഓരോ നിമിഷത്തിലും, ഓരോ ബന്ധത്തിലും ഞങ്ങള്‍ കൂടുതല്‍ ശക്തരായി.’ അവര്‍ പറയുന്നു.
അവര്‍ അതിശയിപ്പിക്കുന്ന സൂര്യോദയങ്ങളിലേക്ക് ഉണരുന്നു, വിദേശ സ്ഥലങ്ങളില്‍ നിരവധി അനുഭവങ്ങള്‍ ആസ്വദിക്കുന്നു, സാഹസിക കായിക വിനോദങ്ങള്‍ പരീക്ഷിക്കുന്നു. ഇത്തരം കഥകളാണ് ജീവിതം പൂര്‍ണ്ണമായി ജീവിക്കാന്‍ നമ്മുടെ ഹൃദയങ്ങളില്‍ പ്രത്യാശ ഉണര്‍ത്തുന്നത്.