Oddly News

രണ്ട് കഴുതകളുമായി കറങ്ങിനടക്കുകയാണ് ഈ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍; കാരണമറിയണ്ടേ?

രാജ്യത്തെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) പരീക്ഷ. ഭരണ നിര്‍വഹണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ വഴിയൊരുക്കുന്ന ഐഎഎസോ ഐപിഎസോ മറ്റോ ആകാന്‍ യുപിഎസ്സി പരീക്ഷകളില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ രാജ്യത്തുടനീളമുണ്ട്.

അതേസമയം, ചില വിചിത്രമായ കാര്യങ്ങളിലൂടെ ശ്രദ്ധ നേടുന്ന നിരവധി ഐഎഎസുകാരുമുണ്ട്. രണ്ട് കഴുതകളുമായി കറങ്ങി നടക്കുന്ന ശീലത്താല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ പ്രവീണ്‍ കുമാറാണ് അത്തരത്തിലുള്ള ഒരു മുന്‍ ഐഎഎസ് ഓഫീസര്‍. 2001 ബാച്ചിലെ ഐഎഎസ് ഓഫീസറായ പ്രവീണ്‍ കുമാര്‍ ഇപ്പോള്‍ ഹരിയാനയിലെ ഫരീദാബാദിലാണ് താമസിക്കുന്നത്. തന്റെ രണ്ട് കഴുതകളുമായി കറങ്ങിനടക്കുന്ന ഇദ്ദേഹമാണ് ഇപ്പോള്‍ നഗരത്തില്‍ സംസാരവിഷയം. കുമാര്‍ ഹരിയാന കേഡറിലെ ഐഎഎസ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ഫരീദാബാദിലെ ഡെപ്യൂട്ടി കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫരീദാബാദിലെ ബദ്ഖല്‍ വിധാന്‍ സഭയില്‍ കഴുതകളുമായി ചുറ്റിനടക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കുമാര്‍ പറയുന്നതനുസരിച്ച്, ആളുകള്‍ക്ക് അവരുടെ മാനസികാവസ്ഥ ശരിയാക്കണം എന്ന സന്ദേശം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഇന്നത്തെ അരാജകമായ ജീവിതത്തില്‍, ഒരാളുടെ ചിന്തകളുടെ നിയന്ത്രണം അവരില്‍ നിന്നും നഷ്ടപ്പെടുന്നു. ഇതിനു മുന്‍പും കുമാര്‍ തന്റെ തനതായ ശൈലിയിലൂടെ ശ്രദ്ധനേടിയിരുന്നു.