ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. 2018-ല്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം തന്റെ അവധിക്കാല ആഘോഷ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ അവധിക്കാല യാത്ര കാമുകനൊപ്പമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍.
സാറാ അലി ഖാന്‍ ഒരു മോഡലുമായി ഡേറ്റിംഗിലാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഇരുവരും രഹസ്യമായി ഡേറ്റിംഗിലാണെന്നാണ് നെറ്റിസണ്‍സിന്റെ പ്രധാന ആരോപണം. സാറാ അലി ഖാന്‍ മോഡല്‍ അര്‍ജുന്‍ പ്രതാപ് ബജ്വയുമായി ഡേറ്റിംഗിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാറാ അലി ഖാനും അര്‍ജുന്‍ പ്രതാപ് ബജ്വയും രാജസ്ഥാനില്‍ അവധിക്കാലം ആസ്വദിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. രാജസ്ഥാനിലെ ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആയിരുന്നില്ല പങ്കുവെച്ചിരുന്നത്.
രാജസ്ഥാനിലെ ആഡംബര ഹോട്ടലില്‍ ഇരുന്ന് പ്രകൃതി സൗന്ദര്യം ആസ്വദിയ്ക്കുന്ന ചിത്രങ്ങളാണ് സാറ പങ്കുവെച്ചിരുന്നത്. ഇതോടൊപ്പം സാറാ അലി ഖാന്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതേ ഹോട്ടലിലെ ജിമ്മില്‍ നിന്നുള്ള തന്റെ സെല്‍ഫിയാണ് അര്‍ജുന്‍ പങ്കുവെച്ചത്. ഇരുവരുടെയും ലൊക്കേഷന്‍ ഒന്നായതോടെ ഇരുവരും ഡേറ്റിംഗിലാണെന്നാണ് നെറ്റിസണ്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ അഭ്യൂഹങ്ങളോട് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അര്‍ജുന്‍ ബജ്വ ഒരു ജനപ്രിയ മോഡലും എംഎംഎ ഫൈറ്ററും ബോളിവുഡ് ഇന്‍സൈഡറുമാണ്. അക്ഷയ് കുമാറിന്റെ സിംഗ് ഈസ് ബ്ലിംഗ് എന്ന ചിത്രത്തിലും അര്‍ജുന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ വരാനിരിക്കുന്ന ചിത്രമായ ‘സ്‌കൈ ഫോഴ്സ്’ റിലീസിന്റെ തിരക്കിലാണ് സാറ ഇപ്പോള്‍. ഈ ചിത്രത്തില്‍ നടന്‍ അക്ഷയ് കുമാറിനൊപ്പമാണ് സാറ സ്‌ക്രീന്‍ പങ്കിടുന്നത്. ഇതുകൂടാതെ, അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ‘മെട്രോ…ഇന്‍ ഡിനോ’ എന്ന ചിത്രത്തിലും അവര്‍ ഉടന്‍ അഭിനയിക്കും. ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം ഒരു സ്പൈ ത്രില്ലര്‍ സിനിമയിലും സാറ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.