Oddly News

മുഗളന്മാരും ബ്രിട്ടീഷുകാരുമല്ല; കോഹിനൂര്‍ രത്‌നത്തിന്റെ യഥാര്‍ത്ഥ ഉടമ ഇവരാണ്

വലിപ്പത്തിനും തിളക്കത്തിനും മാത്രമല്ല ചരിത്രത്തിലെ ഇടപെടലിന്റെ പേരില്‍ കൂടി പേരുകേട്ടതാണ് കോഹിനൂര്‍. ഇന്ത്യയിലൂടെ കടന്നുപോയ ചരിത്രത്തില്‍ വജ്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥയുണ്ട്. വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായപ്പോൾ, 1877-ൽ ഈ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി. 105.6 കാരറ്റ് ഭാരമുള്ള ഈ മിന്നുന്ന രത്‌നം ബ്രിട്ടനിലെ കിരീടത്തിന് അലങ്കരിക്കുകയാണെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തില്‍ എത്തും മുമ്പ് ഇന്ത്യയുടെ വളരെ സമ്പന്നമായ ചരിത്രത്തിന്റെ ഭാഗമാണ്.

ഈ മഹത്തായ രത്നത്തിന്റെ ആദ്യകാല ഉടമകളായി കണക്കാക്കുന്നത് ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ചില ഭാഗങ്ങള്‍ ഭരിച്ചിരുന്ന ശക്തമായ രാജവംശമായ കാകതീയരെയാണ്. മുഗളന്മാരും ബ്രിട്ടീഷുകാരും അവകാശവാദമുന്നയിക്കുന്നതിന് മുമ്പ്, 12 മുതല്‍ 14 വരെ നൂറ്റാണ്ടുകളില്‍ അവരുടെ കൈവശമായിരുന്നു. അവര്‍ അത് ശക്തിയുടെയും അന്തസ്സിന്റെയും പ്രതീകമായി ഉപയോഗിച്ചു.

1199 മുതല്‍ 1262 വരെ ഭരിച്ചിരുന്ന ഗണപതി ദേവയെയും അദ്ദേഹത്തിന്റെ മകള്‍ രുദ്രമാദേവിയെയും പോലെയുള്ള പ്രഗത്ഭരായ ഭരണാധികാരികള്‍ ഉള്‍പ്പെട്ടതാണ് കാകതീയ രാജവംശം. ഇന്ത്യന്‍ ചരിത്രത്തിലെ ചുരുക്കം ചില സ്ത്രീ രാജാക്കന്മാരില്‍ ഒരാളാണ് അവര്‍. അവരുടെ ഭരണത്തിന്‍ കീഴിലാണ് കോഹിനൂര്‍ ഒരു സ്ഥിരമായ ഇടം കണ്ടെത്തിയത്. അച്ഛനും മകളും രാജാക്കന്മാരും വജ്രത്തെ അതിന്റെ പ്രതീകാത്മക പ്രാധാന്യത്തിനായി വിലമതിച്ചു, പ്രദേശത്ത് അവരുടെ അന്തസ്സും സ്വാധീനവും വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിച്ചു.

ഗിയത്ത് അല്‍-ദിന്‍ തുഗ്ലക്കിനെപ്പോലുള്ള ഭരണാധികാരികളുടെ തുടര്‍ന്നുള്ള അധിനിവേശങ്ങള്‍ക്ക് ശേഷം കാകാത്യരുടെ പ്രതാപം ക്ഷയിച്ചു. ഇത് ദില്ലി സുല്‍ത്താനേറ്റിന്റെ ഉദയത്തിന് വഴിയൊരുക്കി. ഈ രത്നം ദില്ലിയിൽ പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർക്ക് കൈമാറിക്കൊണ്ടിരിക്കുകയും, 1526-ൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ കൈവശമെത്തുകയും ചെയ്തു.

ഇന്ത്യാ ചരിത്രത്തില്‍ ഉടനീളം അനേകം കൈകള്‍ മറിഞ്ഞു വന്ന കോഹിനൂരിന്റെ കൃത്യമായ ഉത്ഭവം നിഗൂഢമാണെങ്കിലൂം മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറില്‍ നിന്നാണ് അതിന്റെ ആദ്യത്തെ സ്ഥിരീകരിക്കാവുന്ന രേഖ വരുന്നത്. 1526-ല്‍ ഡല്‍ഹി സുല്‍ത്താനില്‍ നിന്ന് ബാബര്‍ ഇത് സ്വന്തമാക്കിയതായി അവകാശപ്പെട്ടു.

കോഹിനൂര്‍ നൂറ്റാണ്ടുകളായി നിരവധി കരങ്ങളിലൂടെ കടന്നുപോയി, യുദ്ധങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും അധികാര പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. ഒടുവില്‍, 1849-ല്‍, പഞ്ചാബ് പ്രദേശം പിടിച്ചടക്കിയതിനെത്തുടര്‍ന്ന് ഇത് ബ്രിട്ടീഷ് അധീനതയിലായി. വിദൂര ഭൂതകാലത്തിലൂടെ തിളങ്ങി നില്‍ക്കുന്ന വെറുമൊരു രത്‌നക്കല്ലല്ല ഇപ്പോള്‍ കോഹിനൂര്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിര്‍വചിക്കുന്ന സമ്പന്നമായ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അധിനിവേശത്തിന്റെയും പ്രതീകമായിട്ടാണ് നില്‍ക്കുന്നത്.