Good News

ലോകത്തെ ഏറ്റവും മനോഹരമായ ഹാന്‍ഡ്‌റൈറ്റിംഗുള്ള പെണ്‍കുട്ടി…!

ഡിജിറ്റല്‍ യുഗത്തില്‍ കയ്യെഴുത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നറിയില്ല. എന്നാല്‍ സാങ്കേതികവിദ്യ ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്ത് പോലും ലളിതമായ എഴുത്തുകലയ്ക്ക് ഇനിയും ഇടമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് നേപ്പാളുകാരി പ്രകൃതി. നേപ്പാളില്‍ നിന്നുള്ള പ്രകൃതി മല്ല എന്ന പെണ്‍കുട്ടി ഹാന്‍ഡ്‌റൈറ്റിംഗിന്റെ കാര്യത്തില്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

2017ല്‍ പ്രകൃതിയുടെ ഒരു സ്‌കൂള്‍ അസൈന്‍മെന്റ് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയതിന് പിന്നാലെ മനോഹരമായ അവളുടെ കയ്യക്ഷരം അവളെ താരമാക്കി മാറ്റി. പ്രകൃതിയുടെ കൈയക്ഷരത്തിന്റെ വൃത്തിയും ചാരുതയും നെറ്റിസണ്‍മാരെ വിസ്മയിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അച്ചടിച്ച ഫോണ്ടുകളോട് സാമ്യമുള്ളതാണ് അവളുടെ കയ്യക്ഷരം.

ലോകമെമ്പാടുമുള്ള ആളുകള്‍ കൈയക്ഷരത്തിലെ കലാവൈഭവത്തെ അഭിനന്ദിച്ചതിനാല്‍ പെട്ടെന്നുതന്നെ പ്രകൃതി ആഗോള വികാരമായി മാറി.
പ്രകൃതിയുടെ പ്രശസ്തി ഇന്റര്‍നെറ്റ് അംഗീകാരങ്ങള്‍ക്കപ്പുറം വ്യാപിച്ചു. യു.എ.ഇ.യുടെ 51-ാം സ്പിരിറ്റ് ഓഫ് യൂണിയന്റെ വേളയില്‍ യു.എ.ഇ നേതൃത്വത്തിനും പൗരന്മാര്‍ക്കും അവള്‍ കൈകൊണ്ട് എഴുതിയ അഭിനന്ദന കത്ത് സമ്മാനിച്ചിരുന്നു.

തുടര്‍ന്ന് മനോഹരമായ കൈയക്ഷരത്തിന് യുഎഇ എംബസി അവളെ ആദരിച്ചു. അവളുടെ കൈയക്ഷരം ഇപ്പോള്‍ അനേകരെ പ്രചോദിപ്പിക്കുയാണ്. സാങ്കേതികവിദ്യ ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്ത് പോലും, ലളിതമായ എഴുത്ത് കലയ്ക്ക് ഇടമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.