2025 ലെ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ താന്‍ കോര്‍ട്ട് സൈഡില്‍ ഇരിക്കുന്നതിന്റെ കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിലൂടെ മിയ സെലു എന്നറിയപ്പെടുന്ന ഡിജിറ്റല്‍ വ്യക്തിത്വം ഓണ്‍ലൈനില്‍ വന്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. സോഷ്യല്‍ മീഡിയയിലെ യാഥാര്‍ത്ഥ്യത്തിനും കൃത്രിമബുദ്ധിക്കും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മങ്ങുകയാണെന്ന് വെളിപ്പെടുത്തുന്ന സംഭവത്തില്‍ ലണ്ടനിലെ വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ ഒരു ഇന്‍സ്റ്റാഗ്രാമില്‍ മിയ സെലു പങ്കിട്ടു.
ഫാഷന്‍ ഉള്ളടക്കത്തില്‍ വന്‍ സ്വാധീനമുള്ള മിയ സെലു, ജൂലൈ 7 തിങ്കളാഴ്ച ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ നിന്നുള്ള ഒരു ഐക്കണിക് പിമ്മിന്റെ പാനീയം പോലെയുള്ള ചിത്രങ്ങളുടെ ഒരു പരമ്പര തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഗതി വന്‍ശ്രദ്ധയും നേടി. ഏത് വിംബിള്‍ഡണ്‍ മത്സരമായിരുന്നു നിങ്ങളുടെ പ്രിയപ്പെട്ടത്? എന്ന അവരുടെ അടിക്കുറിപ്പ് ആരാധകരെ ചെറുതായിട്ടൊന്നുമല്ല അമ്പരപ്പിച്ചിട്ടുള്ളത്. പക്ഷേ മിയ സുലുവിന്റെ യൗവനവും ചുറുചുറുക്കും അവരുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയിട്ടുണ്ടെന്ന് ആരാധകര്‍ സമ്മതിക്കുന്നു.
പോസ്റ്റ് പെട്ടെന്ന് 55,000-ത്തിലധികം ലൈക്കുകള്‍ നേടി വൈറലായിരിക്കുകയാണ്. ‘ഇന്‍ഫ്‌ലുവന്‍സര്‍-എഐ’ എന്നും ‘ഡിജിറ്റല്‍ സ്റ്റോറിടെല്ലര്‍’ എന്നും അക്കൗണ്ട് വ്യക്ത മായി ലേബല്‍ ചെയ്തിട്ടുണ്ടെങ്കിലും മിയ സെലുവിന്റെ സ്രഷ്ടാവ് അജ്ഞാതനായി തുടരുന്നു. കെട്ടിച്ചമച്ച പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നതിനു പുറമേ, സെലുവിന്റെ പോസ്റ്റുകളില്‍ പലപ്പോഴും മനുഷ്യസമാനമായ വികാര പ്രകടനങ്ങളും പ്രത്യക്ഷപ്പെ ട്ടിട്ടുണ്ട്. ജൂണ്‍ 8 ലെ പോസ്റ്റില്‍ ഇവര്‍ കരയുന്നതും കൂട്ടുകാരിയുമായി സന്തോഷം പങ്കിടുന്നതും കണ്ടെത്തിയിരുന്നു. മിയ സെലു മാത്രമല്ല അവരുടെ ഡിജിറ്റല്‍ കുടുംബത്തില്‍ മിയയ്ക്ക് ഒരു ‘സഹോദരി’ കൂടിയുണ്ട്.
അന സെലുവിന്റെ സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഏകദേശം 300,000 ഫോളോവേഴ്സ് ഉണ്ട്. മാര്‍ച്ച് 14 നായിരുന്നു അന മിയയെ തന്റെ ഫോളോവേഴ്സിനെ പരിചയപ്പെട്ടത്. ഇപ്പോള്‍ പ്രശസ്തവും വൈറലുമായ ഈ എഐജനറേറ്റഡ് കഥാപാത്രങ്ങളും നിമിഷ ങ്ങളും എഐ ജനറേറ്റഡ് ഉള്ളടക്കത്തിന്റെ വളര്‍ന്നുവരുന്ന സങ്കീര്‍ണ്ണതയെയും സോ ഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിശാലമായ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സാങ്കല്‍ പ്പികമായ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള അതിന്റെ കഴിവിനെയും എടുത്തുകാണിക്കുന്നു.




