Good News

ആസ്തി 150 ബില്യൺ ഡോളര്‍; ഈ മനുഷ്യന്‍ സമ്പത്തിന്റെ 99.5% സംഭാവന ചെയ്യുന്നു, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

ബിൽ ഗേറ്റ്‌സ്, മൈക്കൽ ബ്ലൂംബെർഗ്, രത്തൻ ടാറ്റ, മുകേഷ് അംബാനി തുടങ്ങിയ കോടീശ്വരൻമാരായ വ്യവസായികൾ അവരുടെ ജീവകാരുണ്യ സംരംഭങ്ങൾക്ക് പേരുകേട്ടവരാണ്. എന്നാല്‍ തന്റെ ജീവിതകാലത്ത് സമ്പത്തിന്റെ പകുതിയിലധികവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ പ്രതിജ്ഞയെടുത്ത ഒരു വ്യവസായിയുണ്ട്.

അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ ബെർക്ക്‌ഷയർ ഹാത്ത്‌വേയ്ക്ക് 150 ബില്യൺ ഡോളറിലധികം മൂല്യണ്ട്. ഇതിന്റെ സിഇഒ മൾട്ടി-ബില്യണയർ വാറൻ ബഫെറ്റ്. ഈ മനുഷ്യസ്‌നേഹി തന്റെ കുടുംബത്തിന്റെ ഫൗണ്ടേഷനുകൾക്കും ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്തിട്ടുണ്ട്.

ഫോർബ്‌സിന്റെ കണക്കനുസരിച്ച്, തന്റെ ജീവിതകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 60 ബില്യൺ ഡോളറിലധികം സംഭാവന നൽകിയ ബഫറ്റ് എക്കാലത്തെയും വലിയ മനുഷ്യസ്‌നേഹിയാണ്. അതിൽ ഭൂരിഭാഗവും, ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്‌സ് ചെയർമാനായുള്ള ഗേറ്റ്‌സ് ഫൗണ്ടേഷനാണ് നല്‍കിയത്. ഏതാണ്ട് 43 ബില്യൺ ഡോളര്‍.

സമീപകാലത്ത്, 94-കാരനായ ബഫറ്റ് തന്റെ മൂന്ന് മക്കളായ ഹോവാർഡ്, പീറ്റർ, സൂസി ബഫറ്റ് എന്നിവർ കൈകാര്യം ചെയ്യുന്ന കുടുംബത്തിന്റെ ചാരിറ്റബിൾ ഫൗണ്ടേഷനുകൾക്ക് $1 ബില്യണിലധികം നൽകിക്കൊണ്ട് തന്റെതന്നെ ജീവകാരുണ്യ റെക്കോർഡ് അ​ദ്ദേഹം തകർത്തു. ബെർക്‌ഷെയർ ഹാത്ത്‌വേ ഓഹരി ഉടമകൾക്ക് എഴുതിയ നാല് പേജുള്ള കത്തിൽ, ബഫറ്റ് തന്റെ മരണശേഷം തന്റെ ആജീവനാന്ത സമ്പത്ത് വിതരണം ചെയ്യുന്നതിനുള്ള പദ്ധതികൾ വിശദമായി വിവരിച്ചു. അതിങ്ങനെയാണ്- 1600 ക്ലാസ് എ ബെർക്ക്‌ഷെയർ ഹാത്ത്‌വേ സ്റ്റോക്കുകൾ 24,00,000 ക്ലാസ് ബി ഓഹരികളാക്കി സൂസൻ തോംസൺ ബഫറ്റ് മുഫൗണ്ടേഷൻ (1,500,000 ഷെയറുകൾ), ഷെർവുഡ് ഫൗണ്ടേഷൻ (300,000 ഷെയറുകൾ), ദി ഹോവാർഡ് ജി. ഫൗണ്ടേഷൻ (300,000 ഷെയറുകൾ).

തന്റെ മരണശേഷം ശേഷിക്കുന്ന 99.5% സ്വത്ത് എങ്ങനെ വിതരണം ചെയ്യുമെന്ന് വ്യക്തമാക്കാൻ ബഫറ്റ് വിൽപത്രം എഴുതി. തന്റെ പ്രായമായ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഓരോ മക്കൾക്കും മൂന്ന് പിൻഗാമി ട്രസ്റ്റികളെയും അദ്ദേഹം നിയമിച്ചു. തന്റെ മരണശേഷം മൂവരും ഏകകണ്ഠമായി വേണം ഫണ്ട് വിനിയോഗിക്കേണ്ടതെന്ന ഒരു വ്യവസ്ഥയും അദ്ദേഹം കൂട്ടിച്ചേർത്തു. പതിവുപോല ഒരു വ്യവസായ സാമ്രാജ്യം നിലനിര്‍ത്താനോ അതിന്റെ പിന്തുടര്‍ച്ചാവകാശികളായി തന്റെ മക്കളെ വാഴിക്കാനോ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫോർബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൂട്ടലുകൾ പ്രകാരം, 2006-ൽ നൽകിയ പ്രതിജ്ഞയ്ക്കു ശേഷം ബഫറ്റ് തന്റെ ബെർക്ക്‌ഷയർ ഓഹരികളുടെ 56.6% അടുത്തകാലത്ത് വിട്ടുകൊടുത്തു.