കിങ് കോങ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ഒരു കുരങ്ങനായിരിക്കും. എന്നാൽ കിംഗ് കോങ്ങ് എന്ന് പേരുള്ള ഒരു എരുമയുണ്ട്. 2021 ഏപ്രിൽ 1-ന് തായ്‌ലൻഡിലെ നഖോൺ റാച്ചസിമയിലെ നിൻലാനി ഫാമിലാണ് കിംഗ് കോങ്ങ് ജനിച്ചത്. അവന്റെ അമ്മയും അച്ഛനും അവനോട് ഒപ്പം ഇവിടെയുണ്ട്. ഇപ്പോൾ ഇതാ ഇവനെ തേടി എത്തിയിരിക്കുന്നത് ഗിന്നസ് വേൾഡ് റെക്കോർഡ് ആണ്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് (ജിഡബ്ല്യുആർ) അടുത്തിടെ കിംഗ് കോങ്ങിനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജീവനുള്ള എരുമയായി പ്രഖ്യാപിച്ചു. ഏകദേശം 4 വയസ്സുള്ള എരുമക്കുട്ടിക്ക് 185 സെ.മീ (6 അടി 0.8 ഇഞ്ച്) ഉയരമുണ്ട്. പ്രായപൂർത്തിയായ ഒരു എരുമയെക്കാൾ ഏകദേശം 20 ഇഞ്ച് ഉയരമുണ്ട് ഇവന്.
കിംഗ് കോംഗ് സാധാരണയായി രാവിലെ 6 മണിക്ക് എഴുന്നേൽക്കുമ്പോൾ മുറ്റത്തേക്ക് കൊണ്ടുപോകുകയും കുളത്തിൽ കളിക്കാൻ സമയം നൽകുകയും ചെയ്യുമെന്ന് ഇവനെ പരിപാലിക്കുന്ന ചെർപത് വുട്ടി പറഞ്ഞു പിന്നീട് ഭക്ഷണം കഴിക്കും . പ്രതിദിനം 35 കിലോഗ്രാം ഭക്ഷണമാണ് കിംഗ് കോങ്ങ് കഴിക്കുന്നത്. വൈക്കോലും ചോളവും വാഴപ്പഴവും ഒക്കെ അവന്റെ ഇഷ്ടഭക്ഷണമാണ്. വൈകുന്നേരം 5:30 കഴിഞ്ഞ് രണ്ടാമതും കുളിച്ച് അത്താഴം കഴിച്ച് ഉറങ്ങും.
സാധാരണ എരുമകളെ പോലെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരൻ ഒന്നുമല്ല കിംഗ് കോങ്ങ്. വളരെ സൗമ്യനും ശാന്തനമായതുകൊണ്ടുതന്നെ ഫാമിൽ ഉള്ള മറ്റു ജീവികളെക്കാൾ കിങ്കോങ്ങിന് എല്ലാവരും കൂടുതൽ ഇഷ്ടപ്പെടുന്നു എന്നാണ് ചെർപത് പറയുന്നത്.