Celebrity

നര്‍ത്തകി, സംരംഭക, പിന്നെ അഭിഭാഷകയും; മിസ് യൂണിവേഴ്‌സ് ചില്ലറക്കാരിയല്ല, ഡെന്മാര്‍ക്ക് കുറിച്ചത് ചരിത്രം

2024 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട വിക്ടോറിയ കെജെര്‍ തെയില്‍വിഗ് എന്ന 20 കാരിയിലൂടെ ഡെന്മാര്‍ക്ക് സുന്ദരിപ്പട്ടത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഡെന്മാര്‍ക്കില്‍ നിന്ന് മിസ് പട്ടം നേടുന്ന ആദ്യ വനിതയായി വിക്ടോറിയ മാറി. 2024 നവംബര്‍ 16-ന്, മെക്സിക്കോ സിറ്റിയിലെ അരീന സിഡിഎംഎക്‌സില്‍ വെച്ച് നടന്ന സൗന്ദര്യമത്സരത്തില്‍ ലോകമെമ്പാടുമുള്ള 125 മത്സരാര്‍ത്ഥികളെ പിന്തള്ളിയത്.

അതേസമയം പ്രൊഫഷണല്‍ നര്‍ത്തകിയും സംരംഭകയും അഭിഭാഷകയും തുടങ്ങി ബഹുമുഖപ്രതിഭയാണ് വിക്ടോറിയ. 2004-ല്‍ കോപ്പന്‍ഹേഗന്റെ പ്രാന്തപ്രദേശമായ സോബോര്‍ഗില്‍ ജനിച്ച അവര്‍ ബിസിനസ്സിലും മാര്‍ക്കറ്റിംഗിലും ബിരുദം നേടി. നൃത്ത ലോകത്ത് അനേകം അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും, മാനസികാരോഗ്യത്തിനും മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള അഭിഭാഷക കൂടിയാണ്.

ബ്യൂട്ടി എന്റര്‍പ്രണര്‍ എന്ന നിലയില്‍ ജോലി തുടരുമ്പോള്‍ തന്നെ നിയമ ബിരുദം നേടുക എന്നതാണ് അവളുടെ സ്വപ്നം. വിക്ടോറിയയുടെ മത്സര ജീവിതം ആരംഭിച്ചത് ഡെന്‍മാര്‍ക്കിലാണ്, അവിടെ രാജ്യത്തെ ഏറ്റവും അഭിമാനകരമായ ദേശീയ സൗന്ദര്യമത്സരമായ മിസ് ഡെന്മാര്‍ക്കില്‍ മത്സരിച്ച് അംഗീകാരം നേടി. 2022-ല്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണലില്‍ ടോപ്പ് 20-ല്‍ ഇടം നേടിയതോടെ അവര്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി.

‘ബാര്‍ബി’ പാവയോട് സാമ്യമുള്ള വിക്ടോറിയ ആരാധകരുടെ പ്രിയപ്പെട്ടവളായി പെട്ടെന്ന് തന്നെ മാറി. മിസ്സ് യൂണിവേഴ്‌സ് 2024 ലെ വിക്ടോറിയയുടെ വിജയത്തിന് കാരണം അവളുടെ അതിശയകരമായ രൂപം മാത്രമല്ല, അവസാന ചോദ്യോത്തര വേളയില്‍ അവളുടെ ഹൃദയംഗമമായ പ്രതികരണവുമാണ്.

ഒരു മിസ് യൂണിവേഴ്സിന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ”ഒരു മിസ് യൂണിവേഴ്സ് സഹാനുഭൂതിയുടെയും പ്രവര്‍ത്തനത്തിന്റെയും പ്രതീകമായിരിക്കണം. അവള്‍ ലോകത്തിന്റെ വെല്ലുവിളികള്‍ ശ്രദ്ധിക്കുകയും വ്യക്തമായ മാറ്റം സൃഷ്ടിക്കാന്‍ അവളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയും വേണം. ഇതിനര്‍ത്ഥം ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി വാദിക്കുക, അവര്‍ മൃഗങ്ങളായാലും ചാമ്പ്യനെ ആവശ്യമുള്ള ആളുകളായാലും.”