രാഷ്ട്രീയക്കാര്‍ കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അവരുടെ സംരക്ഷണത്തിനായി വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കാറുള്ളത്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ദളപതി വിജയ്, തുടങ്ങി നിരവധി അഭിനേതാക്കള്‍ വിമാനത്താവളങ്ങളിലും പാര്‍ട്ടികളും വിവാഹങ്ങളും പോലുള്ള വലിയ പരിപാടികളിലുമൊക്ക എത്തുന്നത് ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെയാണ്. ബച്ചന്‍ കുടുംബത്തെ സംരക്ഷണത്തിനും ബോഡിഗാര്‍ഡുകള്‍ ഉണ്ട്. അതില്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയനായ ഒരാളാണ് ശിവരാജ്.
ബച്ചന്‍ കുടുംബത്തിലെ ഏറ്റവും ജനപ്രിയ സെലിബ്രിറ്റികളില്‍ ഒരാളായ ഐശ്വര്യ റായ് ബച്ചന്റെ അംഗരക്ഷകന്‍ എന്ന നിലയിലാണ് ശിവരാജ് സോഷ്യല്‍മീഡിയയുടെ പ്രിയങ്കരനായത്. 2015-ല്‍ ഐശ്വര്യ റായ് തന്റെ അംഗരക്ഷകനായ ശിവരാജിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്രയും ജനപ്രീതിയുള്ള നടി ഒരു അംഗരക്ഷകന്റെ വിവാഹത്തിന് എത്തിയത് എല്ലാവര്‍ക്കും അത്യധികം സന്തോഷമാണ് നല്‍കിയത്.
പൊതുചടങ്ങുകളില്‍ ഐശ്വര്യ റായ് അപൂര്‍വ്വമായി മാത്രമാണ് പങ്കെടുക്കാറുള്ളത്. താരം വീടിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ മുതല്‍ ശിവരാജിന്റെ ഡ്യൂട്ടി ആരംഭിക്കുന്നു. ശിവരാജ് ഐശ്വര്യ റായിയുടെ ചുറ്റുമുണ്ടെങ്കില്‍ അവരെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ശിവരാജ് സാങ്കേതിക വിദഗ്ധനാണെന്നും പറയപ്പെടുന്നു. സിനിമ മേഖലയിലെ ബോഡിഗാര്‍ഡുകള്‍ക്ക് വന്‍ തുകയാണ് ശബളമായി ലഭിയ്ക്കുന്നത്. പ്രമുഖരായ അഭിനേതാക്കളുടെ അംഗരക്ഷകര്‍ ലക്ഷക്കണക്കിന് രൂപയാണ് പ്രതിഫലം. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അംഗരക്ഷകരില്‍ ഒരാളാണ് ശിവരാജ്.