കുരുമുളകിന് സായിപ്പ് കറുത്ത പൊന്നെന്ന് പേരിട്ടത് വെറുതെയല്ല. സുഗന്ധ വ്യഞ്ജനം എന്ന നിലയില്‍ മാത്രം കാണാതെ കുരുമുളകിന്റെ പിന്നിലെ ഔഷധഗുണം അറിഞ്ഞാല്‍ നമ്മളും പറയും ഈ കുഞ്ഞന്‍ കുരുമുളക് ഒരു സംഭവം തന്നെയാണെന്ന്. പല രോഗങ്ങളും എളുപ്പത്തില്‍ ശമിപ്പിക്കാന്‍ കുരുമുളകിന് സാധിക്കും.
ദഹനക്കേട് തോന്നുമ്പോള്‍ മൂന്ന് നാല് കുരുമുളക് നന്നായി ചവച്ച് ഇറക്കിയാല്‍ അസ്വസ്ഥത മാറി കിട്ടും. കഫം,പനി നീര്‍വീഴ്ച എന്നിവ വന്നാല്‍ കുരുമുളക് ചവച്ചോ കാപ്പിയില്‍ ചേര്‍ത്തോ കഴിക്കുന്നത് നല്ലതാണ്. മൗത്ത് വാഷിനു പകരം കുരുമുളകും ഉപ്പും ചേര്‍ത്ത് പല്ലു തേച്ചാല്‍ മതി. ദിവസവും കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളി രക്തചംക്രമണം സുഗമമാക്കാന്‍ സഹായിക്കും. കറിവേപ്പിലയും കുരുമുളകും മോരില്‍ അരച്ച് കഴിക്കുന്നത് വായ്പുണ്ണ് മാറ്റും. കുരുമുളക് ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ ജലദോഷം മാറും.
അപ്പോള്‍ ഇനി ഈ കറുത്തപൊന്ന് ശീലമാക്കി നോക്കു അസുഖത്തെ അകറ്റി നിര്‍ത്താം.