Health

വൃക്ക തകരാറിലായേക്കാം : 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ ശ്രദ്ധിക്കുക

ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ ( ബിപിഎച്ച്) എന്ന രോഗം ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒന്നാണ് .

ഒരു വാല്‍നട്ടിന്റെ വലിപ്പമുള്ള മൂത്രാശയത്തിനും ലിംഗത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് . ബിപിഎച്ച് കാരണം പ്രോസ്റ്റേറ്റ് വലുതാകുമ്പോള്‍, മൂത്രനാളി ചുരുങ്ങുകയും മൂത്രം പോകാന്‍ പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു . ഇത് വൃക്ക തകരാര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ലക്ഷണങ്ങള്‍

ക്ഷീണം

ഓക്കാനം,

കണങ്കാല്‍, പാദങ്ങള്‍, കാലുകള്‍ എന്നിവയില്‍ വീക്കം

ശ്വാസം മുട്ടല്‍

മൂത്രമൊഴിക്കുമ്പോഴുള്ള നീറ്റല്‍

മൂത്രത്തില്‍ രക്തം


BPH-ന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് എന്ത് ചെയ്യാനാകും?

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ഇന്ത്യയില്‍, 2.6 കോടി പുരുഷന്മാര്‍ പൊണ്ണത്തടിയുള്ളവരാണ്. ഇത് വയറുവേദന, ഹോര്‍മോണ്‍ വ്യതിയാനം, വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ BPH ന് കാരണമാകുകയും അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു .

മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുക

വിറ്റാമിനുകളെ ആശ്രയിക്കാതെ ആരോഗ്യകരമായ പ്രോസ്റ്റേറ്റ് നിലനിര്‍ത്താന്‍ ഈ ഡയറ്റ് സഹായിക്കും . മെഡിറ്ററേനിയന്‍ ഭക്ഷണത്തില്‍ പച്ച ഇലക്കറികള്‍, ധാന്യങ്ങള്‍, ഒലിവ് ഓയില്‍, പരിപ്പ്, വിത്തുകള്‍, സമുദ്രവിഭവങ്ങള്‍, കുറഞ്ഞ അളവില്‍ പാല്‍, ചുവന്ന മാംസം എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യകരമായ കൊഴുപ്പുകള്‍ നല്‍കുന്നു.

ചുവന്ന മാംസം കുറയ്ക്കുക

പതിവായി ചുവന്ന മാംസം കഴിക്കുന്നത് ഒഴിവാക്കുക. ചുവന്ന മാംസം കരിഞ്ഞുപോകുമ്പോള്‍ പുറത്തുവരുന്ന രാസ സംയുക്തമായ പിഐപി പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ഉദാസീനമായ ജീവിതശൈലി വെടിയുക

തിരക്കേറിയ ജീവിതത്തില്‍ നമ്മളില്‍ പലരും ആരോഗ്യകരമായ ഭക്ഷണത്തിന് മുന്‍ഗണന നല്‍കാറില്ല . ഒപ്പം അധികസമയം ഇരിക്കുന്നതും നിങ്ങളുടെ പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ആഴ്ചയില്‍ ഏകദേശം 2 മുതല്‍ 3 മണിക്കൂര്‍ വരെ നടക്കുന്നത് പുരുഷന്മാര്‍ക്ക് BPH വരാനുള്ള സാധ്യത 25 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു .

ആരോഗ്യകരമായ പ്രോസ്റ്റേറ്റ് നിലനിര്‍ത്താന്‍ ദിവസവും വ്യായാമം ചെയ്യുക .

BPH ചികിത്സിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗ്ഗമാണ് ശസ്ത്രക്രിയയെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ ശരീരത്തില്‍ വലിയ മുറിവുകളോ പാടുകളോ ഉണ്ടാക്കാതെയുള്ള ചികിത്സ ഇന്ന് ലഭ്യമാണ് . ഇത്തരമൊരു ചികിത്സയാണ് പ്രോസ്റ്റേറ്റ് ആര്‍ട്ടറി എംബോളൈസേഷന്‍ (PAE) എന്നത്. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍ നടത്തുന്ന ഒരു ചികിത്സമാര്‍ഗ്ഗമാണിത്. തുടയിലോ കൈത്തണ്ടയിലോ ഉള്ള ധമനിയിലൂടെ ഒരു ചെറിയ ട്യൂബുകള്‍ മുഖേനയാണ് ഈ ചികിത്സ.