Hollywood

ദാമ്പത്യം അവസാനിപ്പിച്ചിച്ച് 45 വര്‍ഷം ; 74 കാരി മെറില്‍ സ്ട്രീപ്പ് 73 കാരനായ സഹനടനുമായി ഡേറ്റിംഗില്‍

ദാമ്പത്യത്തിന് ശേഷം 45 വര്‍ഷം കഴിഞ്ഞ്‌ ഹോളിവുഡിലെ ഇതിഹാസതാരം 74 കാരി മെറില്‍ സ്ട്രീപ്പ് 73 കാരനായ സഹനടനുമായി ഡേറ്റിംഗില്‍. ഒണ്‍ലി മര്‍ഡേഴ്സ് ഇന്‍ ബില്‍ഡിംഗ് എന്ന യുഎസ് ടിവി സീരീസില്‍ പ്രണയിതാക്കളായി അഭിനയിച്ച മാര്‍ട്ടിനുമായാണ് നടി ഡേറ്റിംഗ് നടത്തുന്നത്. കോമിക് നടനായ മാര്‍ട്ടിന്‍ ഷോര്‍ട്ടുമായി മെറില്‍ സ്ട്രീപ്പ് പ്രണയത്തിലാണെന്നും ഞായറാഴ്ചത്തെ ഗോള്‍ഡന്‍ ഗ്ലോബില്‍ ദമ്പതികള്‍ പരസ്പരം അടുത്തിരുന്ന് രസകരമായ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി.

കഴിഞ്ഞ വര്‍ഷം ഇരുവരും യുഎസ് ടിവി സീരീസാനായി പ്രണയികളായി അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യമായി പരിചയപ്പെട്ടത്. 1978-ല്‍ വിവാഹം കഴിച്ച ഭര്‍ത്താവ് ഡോണ്‍ ഗമ്മറുമായി (77) വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചതിന് ശേഷമുള്ള നടിയുടെ ആദ്യ പ്രണയമാണ്. സമ്മര്‍ദ്ദമില്ലാതെ ഇരുവരും പരസ്പരമുള്ള സഹവാസം ആസ്വദിക്കുകയാണെന്നാണ് ഇരുവരുടേയും സുഹൃത്തുക്കള്‍ പറയുന്നത്. അതേസമയം ഇരുവരും വളരെ നല്ല സുഹൃത്തുക്കള്‍ മാത്രമാണ്, അതില്‍ കൂടുതലൊന്നുമില്ലെന്ന്് മാര്‍ട്ടിന്റെ ഒരു പ്രതിനിധി പറഞ്ഞു.

മെറിലിന്റെ വിവാഹ വേര്‍പിരിയല്‍ വെളിപ്പെടുത്തിയപ്പോള്‍, അവളും അവള്‍ക്ക് നാല് കുട്ടികളുള്ള ഡോണും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. അതുകൊണ്ടു തന്നെ നടി പുതിയൊരു പങ്കാളിയെ കണ്ടെത്തിയെന്ന നിലയിലാണ് വാര്‍ത്തകര്‍ വരുന്നത്. ഹാസ്യ നടി നാന്‍സി ഡോള്‍മാനുമായി 30 വര്‍ഷത്തെ ദാമ്പത്യത്തിലായിരുന്നു മാര്‍ട്ടിന്‍. അവരോടൊപ്പം മൂന്ന് കുട്ടികളെ ദത്തെടുത്തു, 2010 ല്‍ അവര്‍ മരണമടയുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇവരുവരും ഡേറ്റിംഗിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.