Hollywood

കുട്ടികള്‍ വേണമെന്ന് വാശി ; 40 കാരനായ കാമുകന്‍ തനകയോട് 54 കാരി മരിയാ കാരി ഗുഡ്‌ബൈ പറഞ്ഞു

കുട്ടികള്‍ വേണമെന്നും കുടുംബമാകണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹോളിവുഡ് നടിയും പാട്ടുകാരിയും നര്‍ത്തകിയുമായ മരിയാ കാരി ദീര്‍ഘകാല കാമുകനായിരുന്ന ബ്രയാന്‍ തനാക്കയുമായി വേര്‍പിരിഞ്ഞു. 54 വയസ്സുള്ള മരിയ കാരിയേക്കാള്‍ 14 വയസ്സിന് ഇളയവനാണ് കാമുകന്‍ ബ്രയാന്‍. ആദ്യ ബന്ധത്തില്‍ രണ്ടു മക്കളുള്ള മരിയാ കാരി തനിക്ക് കുട്ടികള്‍ വേണമെന്ന തനാക്കയുടെ ആവശ്യത്തോട് മുഖം തിരിച്ചതോടെയാണ് ഏഴു വര്‍ഷം നീണ്ട ഒരുമിച്ചുള്ള ജീവിതം വേര്‍പെടുത്താന്‍ ഇരുവരും തീരുമാനിച്ചതെന്നാണ് വിവരം.

”അവന്‍ ഒരു കുടുംബം ആഗ്രഹിക്കുന്നു. അവള്‍ എന്നാല്‍ അവിടെയല്ല, ” ഇരുവരുടെയും അടുപ്പക്കാര്‍ പറയുന്നു. 12 വയസ്സുള്ള ഇരട്ടകളായ മൊറോക്കന്‍, മണ്‍റോ എന്നിവരെ മരിയാ കാരി മുന്‍ ഭര്‍ത്താവ് നിക്ക് കാനനുമായി പങ്കിടുന്നുണ്ട്. എന്നാല്‍ തനാക്കയ്ക്ക് സ്വന്തമായി കുട്ടികളില്ല. ‘ഫാന്റസി’ ഗായകനും ബാക്കപ്പ് നര്‍ത്തകിയും ഏഴു വര്‍ഷത്തോളം ഒരുമിച്ചായിരുന്നു. മിക്കവാറും ഒരുമിച്ചായിരുന്നു ഇരുവരും. എന്നാല്‍ ഈ ആഴ്ച കോളോയിലെ ആസ്പെനിലേക്കുള്ള വാര്‍ഷിക യാത്രയ്ക്ക് പോയപ്പോള്‍ മരിയാകാരി തനിച്ചായിരുന്നത് മുതലാണ് സംശയം ഉയര്‍ന്നത്.

ഈ ബന്ധം അവസാനിച്ചതായി കാരി ഈ മാസം ആദ്യം പീപ്പിള്‍ മാഗസിനോട് നടത്തിയ വെളിപ്പെടുത്തല്‍ ഇരുവരും പിരിയുകയാണെന്ന് റൂമറുകള്‍ പരത്തിയിരുന്നു. 2006 മുതല്‍ തനക കാരിയുടെ ബാന്റിലെ നര്‍ത്തകനായിരുന്നു. 2016 മുതലായിരുന്നു ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്. കാരി 2017-ല്‍ തനകയുമായി ബന്ധം വേര്‍പെടുത്തയതാണ്. പക്ഷേ അവര്‍ വീണ്ടും ഒരുമിച്ചു. അതിനുശേഷം ഏഴു വര്‍ഷമായി ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഗ്രാമി ജേതാവിനെയും തനകയെയും അവസാനമായി ഒരുമിച്ച് കണ്ടത് മാര്‍ച്ചിലെ അവളുടെ ജന്മദിനത്തിലാണ്.