മാര്‍ഗറ്റ് റോബിയുടെയും വില്‍സ്മിത്തിന്റെയും ഫോട്ടോബൂത്തിലെ ചിത്രങ്ങള്‍ പുറത്തുവന്നത് മുതല്‍ ഇരുവരും ഡേറ്റിംഗിലാണെന്ന ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. ഈ സമയത്തും ജാഡാ പിങ്കെറ്റുമായി സ്മിത്ത് വിവാഹിതനായിരുന്നു.
മാര്‍ഗറ്റാകട്ടെ ഹോളിവുഡിലെ വന്‍കിട നടിമാരിലേക്കുള്ള യാത്രയിലും. ഈ സമയത്തായിരുന്നു ഇരുവരും തമ്മിലുള്ള ഗോസിപ്പ് കാട്ടുതീപോലെ പടര്‍ന്നത്. ഈ സമയത്ത് മാര്‍ഗറ്റിന്റെ മാതാവും അവളുടെ ഇമേജിനെ സങ്കല്‍പ്പിച്ച് ആശങ്കയില്‍ ആയിരുന്നെന്നും വില്‍സ്മിത്തില്‍ നിന്നു അകന്നു നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും താരം പറഞ്ഞു.
ഫോക്കസ് സൂയിസൈഡ് സ്‌ക്വാഡ് എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗോസിപ്പുകള്‍ കൈവിട്ടുപോയപ്പോള്‍ വില്‍ സ്മിത്ത് റോബിക്കൊപ്പം ജാഡയെ വഞ്ചിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നു. രണ്ടുപേരും തങ്ങളുടെ സിനിമകളുമായി ബന്ധപ്പെട്ട് പിന്നീടുള്ള പാര്‍ട്ടികളെല്ലാം ഒഴിവാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എല്ലാ ടാബ്‌ളോയ്ഡുകളിലും വാര്‍ത്തയായി.
ഇത് മാര്‍ഗറ്റിന്റെ അമ്മയും അറിയാനിടയായി. അതേസമയം ഇതില്‍ ഒരു കാര്യവും ഇല്ലായിരുന്നെന്നും തങ്ങളുടെ കുടുംബത്തിലും ഇത് വാര്‍ത്തയാകുകയും മാതാവ് ജാഗ്രത പുലര്‍ത്താനും വില്‍സ്മിത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും നടി പറഞ്ഞു.
”മമ്മി പറഞ്ഞു മാര്‍ഗോട്ട്, അടുത്ത തവണ നിങ്ങള്‍ ഒരു പാര്‍ട്ടിയില്‍ ആയിരിക്കുമ്പോള്‍ ശ്രദ്ധിക്കുക.’ എന്നാല്‍ താന്‍ ആ സമയത്ത് അമ്മേ ഞങ്ങള്‍ ഒരു പാര്‍ട്ടിയില്‍ പോലും ഉണ്ടായിരുന്നില്ല! ഞങ്ങള്‍ ജോലിയിലാണ്. ഞങ്ങള്‍ മദ്യപിച്ചിരുന്നില്ല. ഞങ്ങള്‍ സെറ്റില്‍ സീനുകള്‍ക്കിടയിലായിരുന്നു എന്ന് മറുപടി പറയുകയും ചെയ്തു. സമാന അനുഭവം ലിയനാര്‍ഡോ ഡികാപ്രിയോയുമായും ഉണ്ടായതായി താരം പറഞ്ഞു.
‘ഇത് ഒഴിവാക്കാനാവാത്തതാണ്. അല്‍പ്പം മുമ്പ്, ഞാനും ലിയോയും മിയാമിയിലെ ഒരു ബാല്‍ക്കണിയിലാണെന്ന് പറഞ്ഞ് അവര്‍ മാസികകളില്‍ ചിത്രങ്ങള്‍ ഇട്ടു. പക്ഷേ അത് ഞാനല്ല. ഇത് 6 അടി ഉയരമുള്ള ഉക്രേനിയന്‍ മോഡലായിരുന്നു.’ റോബി ഉപസംഹരിച്ചു. 2016-ലെ സൂയിസൈഡ് സ്‌ക്വാഡിന് ശേഷം മാര്‍ഗോട്ട് റോബിയും വില്‍ സ്മിത്തും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല.