പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ പലരും കരുതിയിരുന്നത് ശബരീഷ് വര്‍മ്മയാണ് ഹരിശ്രീ അശോകന്റെ മകനെന്നായിരുന്നുവെന്ന് പറയുകയാണ് അര്ജുന് അശോകന്. തന്റെ പുതിയ ചിത്രമായ തീപ്പൊരി ബെന്നിയുടെ വിശേഷങ്ങള്‍ കൗമുദി മൂവിസിനോട് പങ്കുവെയ്ക്കുന്നതിനിടയിലാണ് ഈ ആശയക്കുഴപ്പം പലര്‍ക്കും ഉണ്ടായിരുന്ന രസകരമായ കഥ പറഞ്ഞത്.
” പ്രേമം ഇറങ്ങിയ സമയത്ത് ശബരീഷേട്ടന് (ശബരീഷ് വര്‍മ്മ) അച്ഛന്റെ മകന്(ഹരിശ്രീ അശോകന്റെ) ആണെന്നുള്ള തരത്തില്‍ കുറേ പോസ്റ്റുകള്‍ വന്നിരുന്നു. ഇതേ പോലെ ഞാന്‍ സിനിമയില്‍ കയറിയിട്ടില്ല. ഞാന്‍ ഒരു ഫംങ്ഷന് പോയപ്പോള്‍ പ്രേമത്തില്‍ അഭിനയിച്ച ഹരിശ്രീ അശോകന്റെ മകന് വേദിയിലേക്ക് വരട്ടെ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ല. നിങ്ങള്‍ക്ക് ആള് മാറി പോയതാണ്. ഇത് അറിയാത്ത ആള്‍ക്കാരുടെ വിചാരം ശബരീഷേട്ടന് ഹരിശ്രീ അശോകന്റെ മകന് എന്നാണ്. പിന്നീടാണ് പറവയൊക്കെ ഇറങ്ങി പിന്നീടാണ് ആള്‍ക്കാര്‍ക്ക് മനസിലായത് ഞാനാണ് ശരിയ്ക്കുള്ള ഹരിശ്രീ അശോകന്റെ മകനെന്ന്.” – അര്ജുന് അശോകന് പറയുന്നു.