Sports

ഒരാഴ്ച്ചക്കിടെ മനുവിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചത് ആറിരട്ടി; വെറും ഒരു പരസ്യത്തിന് ലഭിക്കുന്നത് കോടികള്‍

ഒരൊറ്റ ചോദ്യംമതി ഒരാളുടെ ജീവിതംമാറാമറിയാന്‍ എന്നതുപോലെ ഈ ഇരട്ടമെഡല്‍ നേട്ടം മനുവിന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.
പാരീസ് ഒളിംപിക്സിലൂടെ കായികലോകത്ത് തന്നെ സൂപ്പര്‍ താരമായി മാറിയിരിക്കുന്നു മനു ഭാക്കര്‍. ഒളിംപിക്സില്‍ ഇരട്ട വെങ്കല മെഡല്‍ നേട്ടവുമായി ഇന്ത്യന്‍ കായിക ലോകത്തെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് മനു ഭാക്കര്‍ എന്ന 22 കാരി. ആറിരട്ടിയോളമാണ് മനുവിന് ബ്രാന്‍ഡ് മുല്യം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ വര്‍ധിച്ചത്. തങ്ങളുടെ ബ്രാന്‍ഡ് അംബാസഡാറാകാനായി നാല്പതിലേറെ കമ്പനികളാണ് മുവിന കാത്തിരിക്കുന്നത്.

ഒളിംപിക്സിന് മുന്‍പ് 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് ഒരു കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറോ പരസ്യ മോഡലോ ആകുന്നതിലൂടെ മനുവിന് ലഭിച്ചിരുന്നത്. നിലവില്‍ മനുവിന് ഒരു കോടി മുതല്‍ ഒന്നര കോടി രൂപ വരെയാണ് ഒരു പരസ്യത്തിന് മനുവിന് വാഗ്ദാനം.

പരസ്യക്കരാറിനായി വമ്പന്‍ ബ്രാന്‍ഡുകള്‍ മത്സരിക്കുമ്പോള്‍ അവര്‍ പോലുമറിയാതെ മനുവിനെ ബ്രാന്‍ഡ് അംബാസഡറായി ചില കമ്പനികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മെഡൽ നേട്ടത്തിനു പിന്നാലെ ഇരുനൂറോളം ചെറുതും വലുതുമായ കമ്പനികൾ മനുവിന്റെ ചിത്രം ഉപയോഗിച്ച് അവരുടെ​ അനുവാദമില്ലാതെ പരസ്യങ്ങളും കാപെയിനുകളു നടത്തി. വിവരമറിഞ്ഞ മനുവിന്റെ മീഡിയ ടീം 50 ലേറെ കമ്പനികള്‍ക്ക് ഇതിനോടകം നോട്ടീസ് അയച്ചുകഴിഞ്ഞു.