Celebrity

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കില്‍ നൈറ്റ് റൈഡുമായി മഞ്ജു വാര്യര്‍ ; വീഡിയോ വൈറല്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എപ്പോഴും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമുള്ള ഒരാള്‍ കൂടിയാണ്. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചര്‍ ടൂറര്‍ 1250 ജിഎസ് അടുത്തിടെയാണ് മഞ്ജു വാര്യര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ തന്റെ പുതിയ ബിഎംഡബ്ല്യു ബൈക്കില്‍ നൈറ്റ് റൈഡ് നടത്തുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബൈക്കില്‍ കറങ്ങുന്നതിന്റെ വീഡിയോ മഞ്ജു തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘നിങ്ങളുടെ ഭയം നിങ്ങള്‍ക്ക് ഇപ്പോഴും കേള്‍ക്കാന്‍ കഴിയുമെങ്കില്‍, ഗിയര്‍ മാറ്റുക” – എന്നാണ് വീഡിയോ പങ്കുവച്ച് മഞ്ജു കുറിക്കുന്നത്. ബൈക്ക് ഓടിക്കാന്‍ പഠിക്കുകയും വാങ്ങുകയും ചെയ്തു എന്നാല്‍ അമ്മയ്ക്കും ചേട്ടനും ഞാന്‍ റോഡിലേക്ക് ഒറ്റയ്ക്ക് ബൈക്ക് ഇറക്കുന്നത് പേടിയാണെന്നാണ് മഞ്ജു വാര്യര്‍ മുന്‍പ് പറഞ്ഞിരുന്നു. ടൊവിനോ തോമസ്, ഫര്‍ഹാന്‍ ഫാസില്‍, സൗബിന്‍ ഷാഹിര്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍ തുടങ്ങിയവരൊക്കെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

തമിഴ് നടന്‍ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ബൈക്ക് ഓടിക്കാന്‍ പഠിക്കണം എന്ന ആഗ്രഹം കൂട്ടിയത് എന്ന് മഞ്ജു നേരത്തെ പറഞ്ഞിരുന്നു. ലഡാക്ക് യാത്രയ്ക്ക് ശേഷമാണ് ബൈക്ക് ഓടിയ്ക്കാനുള്ള ലൈസന്‍സും താരം നേടിയത്. ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് ഏകദേശം 28 ലക്ഷം രൂപ മുടക്കിയാണ് മഞ്ജു സ്വന്തമാക്കിയത്.