Movie News

‘‘ദേ ഇപ്പൊ വാർത്ത വരും മഞ്ജു പിള്ളക്ക് കമൽഹാസനോട് പ്രണയം ആണെന്ന് !!”

ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണ് പറയുന്നത്. ഒരു കുടുംബത്തിന്റെ സാഹസിക യാത്രയുടെ കഥ പറയുന്ന ചിത്രം റിലീസിനോടടുക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബേസിലും ജഗദീഷും മഞ്ജു പിള്ളയും പല അഭിമുഖങ്ങളും നൽകുന്നുണ്ട്. സ്വതസിദ്ധമായ തമാശകളിലൂടെയാണ് ഇവർ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്.

ഇപ്പോഴിതാ അത്തരത്തിൽ ഉള്ള ഒരു ചിറ്റ് ചാറ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. “പ്രണയം തോന്നുന്ന ഒന്നാണ് കമൽ ഹാസൻ സാറിന്റെ അഭിനയം….” എന്നാണ് മഞ്ജു പിള്ള പറയുന്നത്. അത് കേട്ടിട്ട്, ജഗദീഷ് പറയുന്നത്, ” ഞാനതു കമൽ സാറിനോട് പറഞ്ഞിരുന്നു. സർ, സാറിനോട് മഞ്ജു പിള്ളയ്ക്ക് ഒരു ചെറിയ പ്രണയമുണ്ട് tഎന്ന്… ” ഇത് കേട്ടതും ” ചുമ്മാ ഇരുന്ന് പറയുകയാണ്… ” എന്ന് പറഞ്ഞ് മഞ്ജു പിള്ള ചിരിക്കുന്നതും വിഡിയോയിൽ ഉണ്ട്. പിന്നീട് കമൽ ഹസ്സന്റെ വോയ്‌സിൽ ജഗദീഷ് സംസാരിക്കുന്നതും ഇങ്ങനെയാണ് പല യൂട്യൂബ് ചാനലുകളും ഒരുപാട് വ്യത്യസ്തമായ വാർത്തകൾ കൊണ്ട് വരുന്നതെന്ന് ഇവർ രണ്ടാളും പറയുന്നു. വളരെ രസകരമായിട്ടാണ് ഈ ചിന്തയെ മഞ്ജു പിള്ളയും ജഗദീഷും അവതരിപ്പിക്കുന്നത്.

ഒരു ഡൈനിഗ് ടേബിളിന്റെ ചുറ്റിനും ഇരുന്ന് ജഗദീഷും മഞ്ജു പിള്ളയും സംസാരിക്കുമ്പോൾ അവരുടെ നടുക്ക് എല്ലാം കേട്ട് ആസ്വദിക്കുന്ന ബേസിലിനെയും വീഡിയോയിൽ കാണാം. കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി ഫാലിമി. ഒരു കുടുംബത്തിന്റെ സാഹസിക യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്.