Featured Oddly News

മോഡലുകളുടെ സ്ഥാനം എഐ ഏറ്റെടുത്തു ; മാംഗോ കമ്പനിക്കെതിരേ രൂക്ഷ വിമര്‍ശനം

ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിന് അതിന്റേതായ ഗുണവും ദോഷവുമുണ്ട്. നേട്ടങ്ങളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൂഷ്മവും കാര്യക്ഷമവുമായപ്പോള്‍ അനേകം പേരുടെ പണി ഇല്ലാതാക്കി എന്നതാണ് അതിന്റെ ദോഷവശം. എന്തായാലൂം പുതിയ ഫാഷന്‍ ട്രെന്റിലേക്ക് എഐ അല്‍പ്പം കൈകടത്താന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ കൈപൊള്ളാന്‍ കാരണമായിരിക്കുകയാണ്.

പുതിയ ഫാഷന്‍ കാമ്പെയ്നുകളില്‍ മാംഗോ എന്ന കമ്പനി അവതരിപ്പിച്ച എഐ മോഡലുകള്‍ ഇന്റര്‍നെറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. സ്പാനിഷ് ബ്രാന്‍ഡ് മാംഗോ ജൂലൈയില്‍ അവതരിപ്പിച്ച ജനറേറ്റീവ് എഐ മോഡലുകളാണ് കുഴപ്പത്തില്‍ ചാടിയത്. കൗമാരക്കാരെ ലക്ഷ്യമിട്ട് സണ്‍സെറ്റ്-ഡ്രീം കാമ്പെയ്‌ന്റെ ഭാഗമായിട്ടുള്ള എഐ ക്യാംപെയിന്‍ ഉടന്‍ പറുത്തുവിടും.

മാംഗോയുടെ സ്ട്രാറ്റജിക് പ്ലാന്‍ 2024-2026 ന്റെ ഭാഗമായ ഒരു നീക്കമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. അതിനൊപ്പം ഈ നീക്കം പുതുമകളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതായി മാംഗോ വിശ്വസിക്കുന്നു. എന്നാല്‍ ബ്രാന്‍ഡിന്റെ അവകാശവാദങ്ങള്‍ ആരാധകര്‍ ചെവിക്കൊണ്ടിട്ടില്ല. മറ്റുള്ളവര്‍ മാംഗോയെ ‘തെറ്റായ പരസ്യം’ ആയി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടു.

ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ സ്ഥാപകനായ മാര്‍ക്കോസ് ആഞ്ജലിഡെസ് ‘മോഡലുകള്‍… യഥാര്‍ത്ഥത്തില്‍ നിലവിലില്ലാത്തതിനാല്‍ ഇത് തെറ്റായ പരസ്യമാണോ?’ എന്ന ചോദിച്ചുകൊണ്ട് ടിക് ടോക്കില്‍ അനേകര്‍ രംഗത്ത് വന്നതോടെയാണ് ചര്‍ച്ച സജീവമായത്. എഐ മോഡലുകള്‍ മനുഷ്യ മോഡലുകളുടെ വില ഇല്ലാതാക്കുമെന്നും മോഡലിംഗ് വ്യവസായത്തെ ഇത് ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ പറയുന്നു. 2025ഓടെ യുഎസിലെ 640 ജീവനക്കാരുടെ എണ്ണം ഇരട്ടിയാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ചില ഉപഭോക്താക്കള്‍ മാറ്റത്തില്‍ തെറ്റ് കണ്ടെത്തുന്നു.