ഉയര്‍ന്ന വിദ്യാഭ്യാസവും ബിരുദങ്ങളും പ്രത്യേക തൊഴിൽ നൈപുണ്യവുമൊക്കെ നേടിയാണ് എല്ലാവരും ജോലി നേടുന്നതും സമ്പാദിക്കുന്നതും. ഇതൊക്കെ ഉണ്ടായായലും നല്ല ജോലിയോ സമ്പാദമോ ഇണ്ടാകണമെന്നുമില്ല. ഇവിടെയാണ് അടിസ്ഥാന വിദ്യാഭ്യാസമോ തൊഴിൽ നൈപുണ്യമോ ഇല്ലാതെ ഒരു തൊഴിലാളി 1.3 കോടി വാർഷിക വരുമാനം നേടുന്നത്.
നെവാഡയിലെ യെറിംഗ്ടൺ ആസ്ഥാനമായുള്ള ചെമ്പ് ഖനിയായ നെവാഡ കോപ്പറിലെ ഭൂഗർഭ ഖനിത്തൊഴിലാളിയായ 38 കാരനായ കോറി റോക്ക്‌വെല്ലാണ് കഥാനായകന്‍. തന്റെ 20-ാം വയസ്സിൽ, എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. വിദ്യാഭ്യാസമോ കഴിവുകളോ കാമുകിയോ ഇല്ലായിരുന്നു. ഒരു ലോക്കൽ സൂപ്പർ മാർക്കറ്റിലാണ് കോറി ജോലി ചെയ്തുതുടങ്ങിയത്. എന്നാൽ, ആ ജോലി തനിക്ക് പറ്റില്ല എന്നും അയാൾ അധികം വൈകാതെ തിരിച്ചറിഞ്ഞു.
മൈനിംഗ് ജോലികൾക്കായുള്ള താൽക്കാലിക ഏജൻസിയായ ജിയോടെംപ്‌സ് എന്ന സ്ഥലം പരീക്ഷിക്കാൻ ഒരു സുഹൃത്ത് പറഞ്ഞു. ഒറോവാഡ എന്ന ചെറിയ പട്ടണത്തിലെ ഒരു ലിഥിയം ഖനിയിൽ ഏജൻസി കോറിക്ക് ജോലി കിട്ടി. തനിക്കിത് ഇഷ്ടമാണെന്ന് മനസ്സിലായി. വർഷങ്ങൾക്ക് ശേഷം, ഞാൻ ഇപ്പോൾ ഭൂഗർഭ ചെമ്പ് ഖനിയായ നെവാഡ കോപ്പറിലെ കഠിനാദ്ധ്വാനിയായ ഒരു ജോലിക്കാരനാണ്.
എന്നാൽ, നെവാഡ കോപ്പറിൽ, നിലത്തു തുരന്ന കുഴികളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്ന ഏറെ അപകടകരമായ ജോലിയാണ് കോറി ചെയ്യുന്നത്. രാവിലെ 6 മണിക്ക് ജോലി ആരംഭിക്കുന്ന അദ്ദേഹം വൈകുന്നേരം 6 മണി വരെ മണ്ണിനടിയിൽ തുടരും. തന്റെ ഷിഫ്റ്റിന്റെ അവസാനം, സ്‌ഫോടകവസ്തുക്കൾ പൊട്ടിക്കുന്നതിന് മുമ്പ് ആരും ഭൂമിക്കടിയിൽ ഇല്ലെന്ന് അയാള്‍ ഉറപ്പാക്കുന്നു. ഖനനം അപകടകരമാണ്. തീയാണ് ഭൂമിക്കടിയിലെ ഏറ്റവും വലിയ ഭീഷണി.
ഇതൊക്കെയായിട്ടും കോറി ഈ ജോലി ഇഷ്ടപ്പെടുന്നു. ശമ്പളവും നല്ലതാണ്. വാർഷിക ശമ്പളം $160,000 ആണ് നെവാഡ കോപ്പറിൽ, കോറി ഒരു മണിക്കൂറിന് $37 സമ്പാദിക്കുന്നു, കൂടാതെ മറ്റ് ആനുകൂല്യങ്ങളും