മധുരപലഹാരങ്ങളും ധാന്യങ്ങളും കുറച്ച് കഴിച്ച് പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കാനാണ് ആരോഗ്യകാര്യത്തില്‍ വിദഗ്ദ്ധരുടെ സാധാരണഗതിയിലുള്ള ഉപദേശം. എന്നാല്‍ തോമസ് ഷെറിഡനെ ‘പിക്കി ഈറ്റര്‍’ എന്നു വിളിച്ചാല്‍ ഒട്ടും അധികമാകില്ല. കാരണം 35 വയസ്സുള്ള ഇയാള്‍ ദൈനംദിനം ഭക്ഷണമാക്കുന്നത് മധുരപലഹാരങ്ങളും ബ്രെഡ്ഡും ചീസും പോലുള്ളവയാണ്. ഇത്രയം പ്രായത്തിനിടയില്‍ പഴങ്ങളും പച്ചക്കറികളും മുട്ട, മാംസാഹാരങ്ങള്‍ എന്നിവയൊന്നും കഴിച്ചിട്ടേയില്ല.
എവെവന്റ് റെസ്ട്രിക്റ്റീവ് ഫുഡ് ഇന്‍ടേക്ക് ഡിസോര്‍ഡര്‍ (എആര്‍എഫ്ഐഡി) രോഗ നിര്‍ണയം നടത്തിയിട്ടുള്ള ഇയാള്‍ ഉപേക്ഷിക്കപ്പെട്ട ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നു ള്ള പ്രോട്ടീനും വിറ്റാമിനുകള്‍ക്കും വേണ്ടി സപ്ലിമെന്റുകള്‍ കഴിക്കേണ്ട സ്ഥിതി യാണ്. അതുകൊണ്ടു തന്നെ ഈ യുകെക്കാരന്‍ വളരെ കര്‍ശനമായ ദൈനംദിന ഭക്ഷണ ക്രമ ത്തെ ആശ്രയിക്കുന്നു. അതില്‍ സാധാരണയായി രണ്ട് കഷണം വെളുത്ത റൊട്ടി, മൂന്ന് പാത്രം ഷ്രെഡീസ് ധാന്യങ്ങള്‍, ധാരാളം ഹരിബോ മധുരപലഹാരങ്ങള്‍ എന്നിവ ഉള്‍പ്പെ ടുന്നു.
ജീവിതത്തില്‍ ഒരിക്കലും അയാള്‍ പഴങ്ങളും പച്ചക്കറികളും തൊട്ടിട്ടില്ല. തന്റെ ഭക്ഷ ണക്രമം വൈവിധ്യവത്കരിക്കാനുള്ള അയാളുടെ മുന്‍കാലശ്രമങ്ങളെല്ലാം തന്നെ പരാ ജയത്തിലായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് തടയുന്ന ഒരു ഡിസോഡര്‍ ശരീരത്തിനുണ്ടെന്ന് മനസ്സിലായത്. നിരവധി ചികിത്സ കള്‍ നടത്തിയിട്ടും ഒരു രക്ഷയും ഉണ്ടായില്ല. ”ഞങ്ങള്‍ മദ്യപിക്കാന്‍ തുടങ്ങിയ ഒരു കാലമു ണ്ടായിരുന്നു, എല്ലാവരും ബേക്കണ്‍ സാന്‍ഡ്വിച്ചുകളെക്കുറിച്ച് സംസാരിക്കാ റുണ്ടാ യിരുന്നു. ഒരു ദിവസം ഞാന്‍ ഒരു മുട്ടയും സോസേജ് ബട്ടിയും കഴിക്കാന്‍ ശ്രമിച്ചു, മുട്ട എന്റെ വായില്‍ തൊട്ടയുടനെ മുറി മുഴുവന്‍ ഛര്‍ദ്ദിച്ചു.” ” ഷെറിഡന്‍ പറഞ്ഞു
തോമസിന് 18 മാസം പ്രായമുള്ളപ്പോള്‍ ചില ഭക്ഷണങ്ങള്‍ നിരസിക്കാന്‍ തുടങ്ങിയ തായി തോമസിന്റെ മാതാപിതാക്കള്‍ ഓര്‍ക്കുന്നു. അവന്‍ ഒരു ദിവസം പഴങ്ങളും പച്ചക്കറികളും പരീക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അത് കഴിക്കു ന്നതുവരെ പട്ടിണിക്കിടാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. ചില ഭക്ഷണം കഴിക്കുന്ന തിന് പ്രതഫലം പോലും നല്‍കാന്‍ ശ്രമിച്ചു. ഒന്നും നടന്നില്ല. സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിക്കാ ന്‍ കഴിയാത്തതിനാല്‍ ടോസ്റ്റ് കഴിക്കാന്‍ വീട്ടില്‍ പോകാന്‍ അനുവദിച്ചു. പ്രായപൂര്‍ത്തി യായപ്പോള്‍, ചില ഭക്ഷണങ്ങളോടുള്ള വെറുപ്പ് അവനെ ഒരു സാധാരണ ജീവിതം നയി ക്കുന്നതില്‍ നിന്ന് തടയുകയും ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്തു.




