കയാക്കിങ് നടത്തുന്നതിനിടെ നടുകടലിൽ വെച്ച് ഭാര്യയുമായി വാക്കു തർക്കത്തിലേർപ്പെട്ട് ഭർത്താവ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ നെറ്റിസൺസിനെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ്. എന്തോ ഒരു കാര്യം ഭാര്യ സമ്മതിച്ചില്ലെങ്കിൽ താൻ കയാക്കിങ്ങിനെ മുന്നോട്ട് നീക്കില്ലന്ന് ഭർത്താവ് കാർത്തിക് വാദിക്കുന്നത് വീഡിയോയിൽ കാണാം.
വൈറലായ വീഡിയോയിൽ, ദമ്പതികൾ കടലിന് നടുവിൽ കയാക്കിംഗ് ചെയ്യുന്നതും പെട്ടന്ന് യുവാവ് തുഴച്ചിൽ നിർത്തുന്നതുമാണ് കാണുന്നത്. ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ യുവാവ് ശ്രമിക്കുന്നതായിട്ടാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്.
ഇതത്ര കാര്യമുള്ളതല്ലെന്നും, ഭാര്യ തന്നോട് യോജിക്കണമെന്നും യാത്രയിലുടനീളം പുഞ്ചിരിച്ചിരിക്കണമെന്നും മോശം ഫോട്ടോകളെക്കുറിച്ചു പരാതിപ്പെടരുതെന്നും യുവാവ് ഭാര്യയോട് ആവശ്യപ്പെടുകയാണ്.
ഇൻസ്റ്റാഗ്രാം ഉപയോക്താവ് അരുഷി ത്രിവേദിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ താനും ഭർത്താവും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് അരുഷി പങ്കുവെച്ചിരിക്കുന്നത്. താൻ സമ്മതിച്ചില്ലെങ്കിൽ കയാക്കിനെ നീക്കാൻ ഭർത്താവ് കാർത്തിക് വിസമ്മതിച്ചെന്നും ഒടുവിൽ താൻ വഴങ്ങിയതായി സമ്മതിച്ചുവെന്നും അടിക്കുറിപ്പിൽ, അരുഷി കുറിച്ചു.
“അത് മുന്നോട്ട് നീങ്ങണമെങ്കിൽ ഞാൻ സോറി പറയണമായിരുന്നു. കാരണം ഞാൻ എത്ര ശ്രമിച്ചാലും കാർത്തിക് സഹായിച്ചില്ലെങ്കിൽ ഈ കയാക്ക് മുന്നോട്ട് നീങ്ങില്ല.” അതിനൊപ്പം മറ്റൊരു കാര്യംകൂടി അരുഷി രസകരമായി കുറിച്ചു. “ചുറ്റും ലൈഫ് ഗാർഡുകളില്ലാത്ത രണ്ട് പേരുള്ള കയാക്കിൽ നിങ്ങൾ കടലിന്റെ നടുവിൽ പെട്ടുപോയാൽ, സോറി പറയണം”എന്നായിരുന്നു.
വീഡിയോ വൈറലായതോടെ കമന്റ് സെക്ഷൻ പൊട്ടിച്ചിരികൊണ്ട് നിറഞ്ഞു. നിരവധിപേരാണ് രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. “ബ്രോ ഒരു യഥാർത്ഥ ഇതിഹാസമാണ്!!!! നമ്മളിൽ പലർക്കും ഇതൊരു സ്വപ്നം മാത്രമാണ്” എന്നാണ്.