Oddly News

കൈയില്‍ പാമ്പിനെ ചുറ്റിപ്പിടിച്ച് ബൈക്കോടിക്കുന്ന യുവാവ്; വിമർശനം

ചിലരുടെ എടുത്തു ചാട്ടവും സാഹസിക പ്രവൃത്തികളും കണ്ടാല്‍ ആരും അന്തംവിട്ട് പോകാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കൈയില്‍ പാമ്പിനെ ചുറ്റിപ്പിടിച്ച് ബൈക്ക് ഓടിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇത്. മധ്യപ്രദേശില്‍ നിന്നുള്ള വീഡിയോ ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വീഡിയോ ‘just.see0810’ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ ആണ് പങ്കുവെച്ചിരിക്കുന്നത്.  

ഒരു കൈകൊണ്ട് ബൈക്കിനെ നിയന്ത്രിച്ച് മറുകൈയിലാണ് ഇയാള്‍ പാമ്പിനെ പിടിച്ചിരിക്കുന്നത്. പാമ്പിനെ കൈത്തണ്ടയില്‍ ചുറ്റി അതിന്റെ തല കൈപ്പത്തിക്കുള്ളില്‍ മുറുക്കി പിടിച്ചാണ് ഇയാള്‍ ബൈക്ക് ഓടിയ്ക്കുന്നത്. ‘ഡെവിള്‍സ് കോള്‍ മീ ഡാഡ് ‘ എന്നൊരു വാചകവും ഇയാളുടെ ബൈക്കിനു പുറകില്‍ എഴുതിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് ഈ വീഡിയോ വൈറലായത്.

ആത്മവിശ്വാസത്തോടെ പാമ്പുമായി സഞ്ചരിക്കണമെങ്കില്‍ ഇയാള്‍ ഒരു പാമ്പുപിടുത്തക്കാരനോ പാമ്പുകളുമായി അടുത്തിടപഴകുന്ന വ്യക്തിയോ ആയിരിക്കാനാണ് സാധ്യത എന്നാണ് പലരും കുറിയ്ക്കുന്നത്. ചിലര്‍ ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്ന പാമ്പിന് ജീവന്‍ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിച്ചു. അതോടൊപ്പം തന്നെ ഇത് യഥാര്‍ത്ഥ പാമ്പ് ആകാന്‍ സാധ്യതയില്ല പ്ലാസ്റ്റിക് പാമ്പ് ആയിരിക്കാനാണ് സാധ്യത എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *