ദുരനുഭവങ്ങളാണെങ്കിലും ചിലപ്പോള്‍ നല്ലതിനായിരിക്കുമെന്ന് ചിലപ്പോള്‍ പറയാറുണ്ട്. ക്രെഡിറ്റ്കാര്‍ഡ് മോഷ്ടിക്കപ്പെട്ട ടൂളൂസുകാരനായ ഒരു ഫ്രഞ്ചുപൗരന് ഇത് ഒരു നല്ല അനുഭവമാണ്. തന്റെ ക്രെഡിറ്റ്കാര്‍ഡ് മോഷ്ടിച്ച കള്ളന്മാരോട് ഇയാള്‍ കാട്ടിയ കാരുണ്യം അദ്ദേഹത്തിന്റെ പോക്കറ്റില്‍ എത്തിച്ചത് 250,000 ഡോളറായിരുന്നു.
മോഷ്ടിച്ചെടുത്ത ഇയാളുടെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് കള്ളന്മാര്‍ വാങ്ങിയ സ്‌ക്രാച്ച് ലോട്ടറി ടിക്കറ്റിന് 500,000 യൂറോ ജാക്ക്‌പോട്ട് അടിക്കുകയായിരുന്നു. ഈ സമ്മാനമാണ് ഇവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമയുമായി പങ്കുവെക്കേണ്ടി വന്നത്.
ഫെബ്രുവരി 3-ന്, വാലറ്റ് അടങ്ങിയ ബാക്ക്പാക്ക് തന്റെ കാറില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി ജീന്‍ ഡേവിഡ് കണ്ടെത്തി. മോഷണം ശ്രദ്ധയില്‍ പെട്ട്
കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ബാങ്കിനെ സമീപിക്കുന്നതിന് മുമ്പ് മോഷ്ടാക്കളില്‍ ഒരാള്‍ അവയിലൊന്ന് ഉപയോഗിച്ച് ഒരു പ്രാദേശിക സ്റ്റോറില്‍ നിന്ന് 52.50 യൂറോ (55 ഡോളര്‍)യുടെ ലോട്ടറി വാങ്ങിച്ചു.
അതേസമയം കാര്‍ഡിന്റെ പിന്‍കോഡ് അറിയാത്തത് കാഷ്യറുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടെ മോഷ്ടാക്കള്‍ വാങ്ങിയ സ്‌ക്രാച്ച് ലോട്ടറി ടിക്കറ്റുകളില്‍ ഒന്നിന് 500,000 യൂറോ (525,000 ഡോളര്‍) അടിച്ചു. ആ കാര്‍ഡ് വച്ച് ലോട്ടറി കൈയിലുണ്ടെങ്കിലും അപ്പോള്‍ അതിന്റെ വില കൊടുത്തിട്ടില്ല. കാര്‍ഡിന്റെ പിന്‍നമ്പര്‍ കൂടി കൊടുത്താലേ ഇടപാട് പൂര്‍ത്തയാകൂ. സംഭവം അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിയത് ജീന്‍ഡേവിഡ് ആയിരുന്നു.
രണ്ട് കള്ളന്മാര്‍ക്കും താനില്ലാതെ സമ്മാനം ക്ലെയിം ചെയ്യാന്‍ കഴിയില്ലെന്ന് കണ്ടതോടെ മോഷ്ടാക്കള്‍ തങ്ങളുടെ സമ്മാനം പങ്കിടാന്‍ തയ്യാറാണെന്ന് അറിയിച്ചു. ജീന്‍ ഡേവിഡ് തന്റെ ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇവരുടെ സമ്മാനം ഫ്രാന്‍സിന്റെ ദേശീയ ലോട്ടറി ഓപ്പറേറ്ററായ എഫ്ഡിജെ തടഞ്ഞിരുന്നു.
ക്രെഡിറ്റ് കാര്‍ഡ് ഉടമയല്ലാത്ത മറ്റാരെങ്കിലും അത് ക്ലെയിം ചെയ്യാനുള്ള ഏതൊരു ശ്രമവും അറസ്റ്റില്‍ കലാശിക്കുമായിരുന്നു. എന്നാല്‍ ജീന്‍ ഡേവിഡ് മോഷ്ടാക്കളെ സഹായിച്ചു. ജീന്‍-ഡേവിഡ് കള്ളന്മാരോട് തന്നെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. “ഞാനില്ലായിരുന്നെങ്കിൽ അവർ വിജയിക്കുമായിരുന്നില്ല, പക്ഷേ അവരില്ലായിരുന്നെങ്കിൽ ഞാൻ ഈ ടിക്കറ്റ് വാങ്ങുമായിരുന്നില്ല. വിജയിച്ച തുക പങ്കിടാമെന്ന് ഞാൻ അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.” ജീന്‍ പറഞ്ഞു.
ഫ്രാന്‍സില്‍, സ്‌ക്രാച്ച് ടിക്കറ്റ് ജേതാക്കള്‍ക്ക് സമ്മാനം ക്ലെയിം ചെയ്യാന്‍ 30 ദിവസത്തെ സമയമുണ്ട്. അതിനുള്ളില്‍ കള്ളന്മാരുമായി കരാര്‍ ഉണ്ടാക്കി പണം കൈപ്പറ്റാനുള്ള് നീക്കത്തിലാണ് ജീന്‍.