ദീപാവലിക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ പടക്കം പൊട്ടിച്ച് ഉത്സവം ആഘോഷമാക്കുമ്പോള്‍ ആമസോണിന്റെ അലക്സാ ഉപകരണത്തിന് വോയ്സ് കമാന്‍ഡ് നല്‍കി ഒരാള്‍ ‘ചെറിയ റോക്കറ്റ്’ കത്തിക്കുന്ന വീഡിയോ വൈറലാകുന്നു.
‘അലക്സാ, റോക്കറ്റ് കത്തിക്കുക’ എന്ന് ഒരാള്‍ പറയുമ്പോള്‍ അലക്സ, ‘അതെ, ബോസ്, റോക്കറ്റ് വിക്ഷേപിക്കുന്നു’ എന്ന് പ്രതികരിക്കുകയും ചെറിയ റോക്കറ്റ് പറന്നുയരുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് ഇന്റര്‍നെറ്റ് ഉപയോക്താക്കളായ അനേകരില്‍ കൗതുകവും വിനോദവും ഉണര്‍ത്തി. ”അലക്‌സയ്ക്കൊപ്പം റോക്കറ്റ് വിക്ഷേപിക്കുന്നു” എന്ന അടിക്കുറിപ്പോടെ മാനിസ്പ്രോജക്ട്സ്ലാബ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോ വൈറലാകുകയും 13 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ കാണുകയും ചെയ്തു.
”അലക്സ ഞെട്ടി, മനുഷ്യര്‍ ഞെട്ടി.” വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി. ”എല്ലാം എഐ ഏറ്റെടുക്കുന്ന കാലം” എന്നായിരുന്നു മറ്റൊരു ഉപയോക്താവ് പറഞ്ഞത്. ” കഴിഞ്ഞ വര്‍ഷം ദീപാവലി ദിനത്തില്‍ വോയ്സ് കമാന്‍ഡ് സ്വീകരിക്കുകയും ഒരു റിലേ മൊഡ്യൂള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്ന ഒരു ആര്‍ഡ്വിനോ മൊഡ്യൂള്‍ ഉപയോഗിച്ച് ഞാന്‍ ഇത് നിര്‍മ്മിച്ചു.” മൂന്നാമന്‍ എഴുതി. റിലേ മൊഡ്യൂള്‍ വൈദ്യുതകാന്തികത എന്ന ആശയം ഉപയോഗിക്കുകയും ഒരു ഡിജിറ്റല്‍ സ്വിച്ച് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്വിച്ച് നിക്രോം വയറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു, അത് റോക്കറ്റുകളെ ചൂടാക്കി ഉയര്‍ത്തി വിടുന്നു.
വീഡിയോ അപ്ലോഡര്‍ ലോഞ്ചിനു പിന്നിലെ മെക്കാനിസം കാണിക്കുന്ന ചില വീഡിയോകളും പങ്കിട്ടിട്ടുണ്ട്. ഈ ‘ലോഞ്ച്’ ശ്രമിക്കാന്‍ മറ്റുള്ളവരെ സഹായിക്കുന്നതിന്, ഉപയോക്താവ് യൂട്യൂബില്‍ ഒരു ട്യൂട്ടോറിയലും പോസ്റ്റ് ചെയ്തിട്ടുണ്ട്.