ഗവണ്മെന്റ് മരിച്ചതായി തെറ്റായി പ്രഖ്യാപിച്ച രാജസ്ഥാന്കാരന് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ തിരിഞ്ഞത് കുറ്റകൃത്യത്തിലേക്ക് . ഗവണ്മെന്റ് രേഖകളിലെ മരിച്ചതായുള്ള തെറ്റു തിരുത്താനും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനും യുവാവ് കണ്ടെത്തിയ മാര്‍ഗ്ഗം ഭീകരാക്രമണം സംഘടിപ്പിക്കലായിരുന്നു. രാജസ്ഥാനിലെ മിതോര ഗ്രാമത്തില്‍ നിന്നുള്ള 40 കാരനായ ബാബുറാം ഭില്‍ ആണ് മരണസര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ ഒരു പ്രാദേശിക സ്കൂളില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ജൂലായ് 19ന് കത്തിയും പെട്രോള്‍ കുപ്പിയും കൈക്കലാക്കി പ്രാദേശിക സ്കൂളില്‍ എത്തിയ ഭില്‍ ചുളി ബേര ധരണ സ്കൂളില്‍ പ്രവേശിച്ച് രണ്ട് അധ്യാപകരെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ആക്ടിംഗ് ഹെഡ്മാസ്റ്റര് ഹര്‍ദയാല്‍, അധ്യാപകന് സുരേഷ് കുമാര്‍ എന്നിവരെ കൂടാതെ ഒരു രക്ഷിതാവിനെയും ആക്രമിച്ചു. പിന്നീട് സ്കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കി. ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിനിടെ, താന്‍ മരിച്ചതായി തെറ്റായി പ്രഖ്യാപിക്കപ്പെട്ടുവെന്ന് രാജസ്ഥാന്കാരന് വിശദീകരിച്ചു. തന്റെ മരണ സര്‍ട്ടിഫിക്കറ്റ് അസാധുവാക്കാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചതിന് ശേഷവും താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. അറസ്റ്റുചെയ്യാന്‍ കാരണമാകുന്ന രീതിയിലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്താല്‍, തന്നെ അറസ്റ്റുചെയ്യുകയും പോലീസ് രേഖകളില്‍ തന്റെ പേര് എഴുതുകയും ചെയ്യുകയല്ലാതെ പോലീസിന് മാര്‍ഗ്ഗമില്ലാതെ വരുമെന്നും മരിച്ചിട്ടില്ല എന്ന് തെളിയിക്കാന്‍ ഇതിനേക്കാള്‍ നല്ല മാര്ഗ്ഗില്ലെന്നും പറഞ്ഞു.
ബാബുറാം ഭില്‍ തന്റെ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായി, എന്നാല്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങളില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റ് എഴുതിയതിന് ശേഷം ജീവിച്ചിരിപ്പുണ്ടെന്ന് അധികാരികളെ ബോധ്യപ്പെടുത്താന്‍ വളരെക്കാലമായി ഭില്‍ ശ്രമിച്ചിരുന്നു. തെറ്റ് തിരുത്താന്‍ തന്റെ ഗ്രാമത്തിലെ മുതിര്‍ന്നവരോടും സംസ്ഥാന അധികാരികളോടും അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല.
തന്റെ ‘മരണത്തിന്’ ശേഷം തന്റെ എല്ലാ സ്വത്തുക്കളും സര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന് ഭയന്നതോടെയാണ് ബാബുറാം, തന്റെ പ്രശ്നത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഒരു കൊടും കുറ്റവാളിയാകുക എന്ന നിഗമനത്തിലെത്തിയത്. അതേസമയം ഭില്ലിന്റെ കേസ് ഇന്ത്യയില്‍ അത്ര അപൂര്‍വമല്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ മരണ സര്‍ട്ടിഫിക്കറ്റ് തെറ്റായി നല്‍കിയതിന് ശേഷം ‘ഞാന്‍ ജീവിച്ചിരിക്കുന്നു’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി 70 വയസ്സുള്ള ഒരാള്‍ ആഗ്രയിലൂടെ നടക്കുന്നത് കണ്ടതായി വിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.