വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കായി എത്തിയയാളുടെ പാന്റിനുള്ളില്‍ ജീവനുള്ള ആമയെ കണ്ടെത്തി. ന്യൂജേഴ്സി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നടത്തിയ പെന്‍സില്‍വാനിയക്കാരനായ ഒരാളുടെ പാന്റിനുള്ളില്‍ നിന്നുമാണ് ആമയെ കണ്ടെത്തിയത്. പാന്റിന്റെ ഗ്രോയിന്‍ ഭാഗത്ത് ഒളിപ്പിച്ച നിലയലായിരുന്നെന്ന് ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
എയര്‍പോര്‍ട്ടില്‍ ബോഡി സ്‌കാനര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്നാണ് ഒരു ടിഎസ്എ ഉദ്യോഗസ്ഥന്‍ ആളെ പരിശോധിച്ചത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ തന്റെ പാന്റിലേക്ക് കൈ നീട്ടി ആമയെ പുറത്തെടുത്തു. ഏകദേശം 5 ഇഞ്ച് (12 സെന്റീമീറ്റര്‍) നീളവും ഒരു ചെറിയ നീല ടവലില്‍ പൊതിഞ്ഞതുമായ വളര്‍ത്തുമൃഗമായി പ്രചാരത്തിലുള്ള ഒരു ഇനം റെഡ്-ഇയര്‍ സ്ലൈഡര്‍ ആമയാണിതെന്ന് അദ്ദേഹം പറഞ്ഞു.
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ആ മനുഷ്യനെ ചെക്ക്പോയിന്റ് ഏരിയയില്‍ നിന്ന് കൊണ്ടുപോയി. അതേസമയം പരിശോധനയും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമൊക്കെ പൂര്‍ത്തിയായി വന്നപ്പോഴേയ്ക്ക് അയാള്‍ക്ക് പോകേണ്ടിയിരുന്ന വിമാനം നഷ്ടപ്പെട്ടു. ആമയെ പിടിച്ചെടുത്തു. ആമ അയാളുടെ വളര്‍ത്തുമൃഗമാണോ എന്ന പരിശോധനയിലാണ്. അതേസമയം എന്തിനാണ് പാന്റില്‍ സൂക്ഷിച്ചതെന്ന് വ്യക്തമല്ല.
യാത്രക്കാര്‍ കത്തികളും മറ്റ് ആയുധങ്ങളും അവരുടെ ശരീരത്തിലും, ഷൂസിലും, ലഗേജിലും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്, എന്നാല്‍ ഒരു ജീവനുള്ള മൃഗത്തെ പാന്റിന്റെ മുന്‍വശത്ത് ഒളിപ്പിച്ചിരിക്കുന്ന ഒരാളെ ഞങ്ങള്‍ കാണുന്നത് ഇതാദ്യമായിട്ടാണെന്ന് ടിഎസ്എയുടെ ന്യൂജേഴ്സിയിലെ ഫെഡറല്‍ സെക്യൂരിറ്റി ഡയറക്ടര്‍ തോമസ് കാര്‍ട്ടര്‍ പറഞ്ഞു. സംഭവം ഇപ്പോഴും അന്വേഷണത്തിലാണ്, ആ മനുഷ്യന്‍ എന്തെങ്കിലും കുറ്റങ്ങള്‍ ചുമത്തുമോ ശിക്ഷകള്‍ നേരിടേണ്ടിവരുമോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.