Lifestyle

48 അക്ഷരമുള്ള പേര് ! ഭാഗ്യത്തിനായി സ്വന്തം പേര് ആവർത്തിച്ച് മാറ്റി യുവാവ്, അവസാനം…..

ഈ ലോകത്തിലുള്ള ഓരോ മനുഷ്യനെയും ആളുകൾ തിരിച്ചറിയുന്നത് അവരുടെ പേരുകളിലൂടെയാണ്. എന്നാൽ പല ആളുകൾക്കും തങ്ങളുടെ മാതാപിതാക്കൾ തങ്ങൾ ജനിക്കുമ്പോൾ നൽകുന്ന പേര് ഇഷ്ടപെടാറില്ല. നമ്മളിൽ ചിലരെങ്കിലും ഇത്തരത്തിൽ നമ്മുടെ പേരുകൾ മാറ്റുകയും നമ്മുടെ ഇഷ്ടനുസരണം പുതിയാതൊന്ന് തിരഞ്ഞെടുത്തിട്ടുമുണ്ടാകാം. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഗുയാങ് കൗണ്ടിയിൽ നിന്നുള്ള 23 കാരനും ഇത് തന്നെയാണ് ചെയ്തത്. എന്നാൽ അത്ഭുതപെടുത്തുന്ന കാര്യം എന്തെന്നാൽ യുവാവ് കണ്ടെത്തിയ പുതിയ പേരിന് 48 അക്ഷരങ്ങളാണുള്ളത്.

Zhu Yunfei എന്ന പേരിൽ ജനിച്ച ഈ യുവാവ് ഹുനാൻ ഡെയ്‌ലിയോട് പറഞ്ഞത് തന്റെ നിലവിലുള്ള പേര് വളരെ സാധാരണമായതിനാൽ തനിക്ക് ആ പേര് ഇഷ്ടമല്ല എന്നാണ്. മാത്രമല്ല ഗ്രാമത്തിലെ മറ്റൊരാൾക്കും ഇതേ പേര് തന്നെയാണ് എന്നാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലോക്കൽ പോലീസ് മുഖേനയാണ് ഇയാൾ പേര് മാറ്റാനുള്ള ശ്രമം തുടങ്ങിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ പുതിയ പേര് “Zhu Que Xuan Wu” എന്നായിരുന്നു. ചൈനീസ് പുരാണത്തില്‍നിന്നുള്ള പേരായിരുന്നു ഇത്. പിന്നീട് അദ്ദേഹം അതിനെ “Zhu Que Xuan Wu Chi Ling” എന്ന് പരിഷ്കരിച്ചു., സമാധാനത്തെയും ഭാഗ്യത്തെയും പ്രതീകപ്പെടുത്തുന്ന പേരുകൾ ആയിരുന്നു ഇത്.

എന്നിരുന്നാലും, ഈ പേരുകളുടെ പുതുമ പെട്ടെന്ന് മങ്ങി. പേര് കൂൾ ആണെങ്കിലും ജോലി കിട്ടാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കാരണം തന്നെ പലപ്പോഴും പല ജോലിയിൽ നിന്നും താൻ ഒഴിവാക്കപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു- SCMP റിപ്പോർട്ട് ചെയ്തു.

അങ്ങനെ ഏപ്രിൽ 16-ന്, തന്റെ കുടുംബപ്പേര് അമ്മയുടെ പേരിലേക്ക് മാറ്റാൻ അദ്ദേഹം അപേക്ഷിച്ചു, കൂലീനതയെ സൂചിപ്പിക്കുന്ന “Zhou Tian Zi Wei Da Di”. “സി വെയ്” എന്നായിരുന്നു അത്. അതേസമയം “ഡാ ഡി” എന്ന പേരും വേറിട്ടുനിൽക്കുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ പേര് “സെൻസിറ്റീവ്” ആണെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്നും പറഞ്ഞുകൊണ്ട് അധികാരികൾ ആ അഭ്യർത്ഥനയും നിരസിച്ചു.

ഒടുവിൽ, “Zhu Xian Ning” എന്ന പേര് അദ്ദേഹം ഉറപ്പിച്ചു. എന്നാൽ അതിന്റെ പ്രാധാന്യം അദ്ദേഹം വെളിപ്പെടുത്തിയില്ല. ദിവസങ്ങൾക്ക് ശേഷം, ഏപ്രിൽ 27 ന്, താൻ മറ്റൊരു അപേക്ഷ സമർപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി – ഇത്തവണ 48 ചൈനീസ് അക്ഷരങ്ങൾ അടങ്ങിയ പേരിനു വേണ്ടിയാണ് അപേക്ഷിച്ചത്. ഒരു ദേവതയെ സ്തുതിക്കാൻ ചൊല്ലുന്ന താവോയിസ്റ്റ് മന്ത്രത്തിൽ നിന്നാണ് ഈ പേര് തിരഞ്ഞെടുത്തത്.

എന്നാൽ അപേക്ഷ അംഗീകരിക്കപ്പെടാൻ സാധ്യതയില്ലെന്ന് പ്രാദേശിക അധികാരികൾ പറഞ്ഞു. കാരണം “അദ്ദേഹത്തിന്റെ ഐഡൻ്റിറ്റി രജിസ്ട്രി കാർഡിന് ഇത്രയധികം അക്ഷരങ്ങൾ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. കൂടാതെ, അദ്ദേഹം ഉൾപ്പെടുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യാനും സർക്കാരിന് സൗകര്യപ്രദമല്ല,” ഒരു പൊതു സുരക്ഷാ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം മകന്റെ പെരുമാറ്റത്തിൽ പിതാവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ചൈനയിൽ, മുതിർന്നവർക്ക് അവരുടെ പേരുകൾ മാറ്റാൻ നിയമപരമായി അനുവാദമുണ്ട്. എന്നാൽ പൊതു ക്രമം തകർക്കുന്നതോ പരമ്പരാഗത ആചാരങ്ങൾ ലംഘിക്കുന്നതോ ആയ പേരുകൾ നിയമം ലംഘനമാണ്. ഏതായാലും യുവാവിന്റെ ഈ പേര് മാറ്റൽ കഥ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *