വിചിത്രമെന്ന് തോന്നിക്കുന്ന ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ ആളുകൾക്ക് എങ്ങനെ ഇതിനൊക്കെ സാധിക്കുന്നു എന്നുപോലും നാം ചിന്തിച്ചു പോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്. ഒരു ഭീമൻ മുതലക്ക് ഭക്ഷണം നൽകുന്ന യുവാവിന്റെ ദൃശ്യങ്ങളാണിത്.
@Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതുപോലെയാണ് മുതലയ്ക്ക് ഇയാൾ കൈകൊണ്ട് ഭക്ഷണം കൊടുക്കുന്നത്., ഏതായാലും യുവാവ് പരിശീലനം ലഭിച്ച ആളായിരിക്കും എന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്.
മുതലയുടെ വലിപ്പം കാഴ്ചക്കാരിൽ അമ്പരപ്പ് സൃഷ്ടിച്ചെങ്കിലും , അവരെ ഏറ്റവും വിഷമിപ്പിച്ചത് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ യുവാവ് മുതലക്ക് ഭക്ഷണം നൽകാൻ തയ്യാറായതാണ്.
വീഡിയോയുടെ തുടക്കത്തിൽ ഒരു മനുഷ്യൻ ഇറച്ചി കഷ്ണവുമായി ചെളി നിറഞ്ഞ നദിക്കരയിലേക്ക് വരുന്നതാണ്. ഈ സമയം ഭീമാകാരനായ ഒരു മുതല നദിയിൽ നിന്നും യുവാവിനടുത്തേക്ക് മെല്ലെ കയറിവരുകയാണ്. തുടർന്ന് യുവാവ് തന്റെ കൈയിലുള്ള ഭക്ഷണം മുതലക്ക് നേരെ ധൈര്യപൂർവം നീട്ടുകയാണ്. മുതല യുവാവിനെ ഒന്നും ചെയ്യാതെ ഭക്ഷണം അകത്താക്കിയ ശേഷം വെള്ളത്തിലേക്ക് തിരിച്ചു പോകുന്നു.
ഇത്രയും അക്രമകാരിയായ ഒരു മാരക ജീവിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയത് ഒരേ സമയം അതിശയവും ആശങ്കയും സൃഷ്ടിച്ചു. ഭക്ഷണം കഴിച്ചതിന് ശേഷം മുതല സമാധാനപരമായി വെള്ളത്തിലേക്ക് പിൻവാങ്ങിയത് അത് ഒരു പക്ഷെ പരിശീലനം നേടിയ മുതലായായിരിക്കും എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. അതേസമയം, വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്നോ ആധികാരികതയോ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഏതായാലും വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ചിലർ യുവാവിനെ ‘വളരെ ധൈര്യശാലി’ എന്ന് വിശേഷിപ്പിച്ചു., മറ്റുള്ളവർ ഈ പ്രവൃത്തിയെ ‘വിഡ്ഢിത്തം’ എന്നാണ് പറഞ്ഞത്. മറ്റുചിലർ അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായി,, ചിലർ ഭയന്നുവിറച്ചു. ഒരു സംഘം രസകരമായ പരാമർശങ്ങളും മീമുകളും കൊണ്ട് കമന്റ് സെക്ഷൻ നിറച്ചു.