Oddly News

200തവണ പാമ്പുകടിയേറ്റു, 700 കുത്തിവെയ്പ്പുകള്‍ ; അമേരിക്കക്കാരന്റെ രക്തം ‘ആന്റിവെനം’

ഏകദേശം 200 ലധികം തവണ പാമ്പുകിയേല്‍ക്കുകയും കുത്തിവെയ്പ്പുകള്‍ സഹിക്കേണ്ടി വന്നയാളുടെ രക്തം ഇപ്പോള്‍ അസാധാരണമായ ‘ആന്റിവെനം’. മൊത്തത്തില്‍ 700-ലധികം വിഷ കുത്തിവയ്പ്പുകളും സഹിച്ചയാളുടെ രക്തം മാമ്പകള്‍, മൂര്‍ഖന്‍, ടൈപ്പാന്‍, ക്രെയ്റ്റ് എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും മാരകമായ പാമ്പുകള്‍ക്ക് എതിരേയുള്ള വെനം സംബന്ധിച്ച പരീക്ഷണത്തില്‍ ഗുണകരമായി.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ടിം ഫ്രൈഡിന്റെ രക്തം പരിശോധന നടത്തിയപ്പോള്‍ രക്തത്തില്‍ കണ്ടെത്തിയ ആന്റിബോഡികള്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളില്‍ നിന്നുള്ള മാരകമായ ഡോസുകളില്‍ നിന്ന് സംരക്ഷിച്ചു. ഇരുനൂറിലധികം തവണ നേരിട്ട വിഷ കുത്തിവയ്പ്പുകള്‍ ലോകത്തിലെ ഏറ്റവും മാരകമായ പാമ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള മരുന്ന് തയ്യാറാക്കാന്‍ സഹായിച്ചു.

ഒരു മുന്‍ ട്രക്ക് മെക്കാനിക്കായ ഫ്രൈഡ്, രണ്ട് മൂര്‍ഖന്‍ പാമ്പുകളുടെ കടിയേറ്റപ്പോള്‍ തന്നെ കോമയിലായിരുന്നു. എന്നാല്‍ താന്‍ ‘പൂര്‍ണ്ണമായി തകര്‍ന്നു’ എന്ന് സമ്മതിച്ച അയാള്‍ ”എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല. ഒരു വിരല്‍ നഷ്ടപ്പെടുത്താന്‍ പോലും ഞാന്‍ ആഗ്രഹിച്ചില്ല. ജോലി നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല.” അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ലോകമെമ്പാടും മെച്ചപ്പെട്ട ചികിത്സകള്‍ വികസിപ്പിക്കുക എന്നതായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രചോദനം. നിലവില്‍ ഉപയോഗിക്കുന്ന ആന്റിവെനം, മൃഗങ്ങളില്‍ ചെറിയ അളവില്‍ പാമ്പിന്റെ വിഷം കുത്തിവച്ചാണ് നിര്‍മ്മിക്കുന്നത്, വിഷവസ്തുക്കള്‍ ജീവജാലങ്ങളില്‍ ഉടനീളം വ്യത്യാസപ്പെടുന്നതിനാല്‍ വിഷവും ആന്റിവെനോമും പരസ്പരം പൊരുത്തപ്പെടേണ്ടതുണ്ട്.

പാമ്പുവിഷത്തിലെ ന്യൂറോടോക്‌സിനുകളാണ് സാധാരണഗതിയില്‍ ഇരയുടെ ജീവന്‍ അപകടത്തിലാക്കുന്നത്. ഇത് തളര്‍ത്തുകയും ശ്വസിക്കാന്‍ ആവശ്യമായ പേശികളുടെ ചലനം നശിപ്പിക്കുകയും ചെയ്യുന്നു. ഗ്രഹത്തിലെ ഏറ്റവും മാരകമായ പാമ്പുകളില്‍ നിന്ന് 19 എലാപ്പിഡുകളെ തിരഞ്ഞെടുത്താണ് ഫ്രൈഡിന്റെ രക്തവുമായി ഗവേഷണം നടത്തിയത്. ഒരേ സ്പീഷീസിനുള്ളില്‍ വൈവിധ്യമുണ്ട്, ശ്രീലങ്കയിലെ അതേ സ്പീഷീസിനെതിരെ ഇന്ത്യയില്‍ പാമ്പുകളില്‍ നിന്ന് ഉണ്ടാക്കുന്ന ആന്റിവെനം ഫലപ്രദമല്ല. ഈ സാഹചര്യത്തിലാണ് പൊതുവായി ഉപയോഗിക്കപ്പെടാവുന്ന ആന്റിവെനം ഫ്രെഡിന്റെ രക്തവുമായി ബന്ധപ്പെടുത്തി പരീക്ഷണം നടത്തിയത്.