Lifestyle

മൂക്കും ചെവികളും മുറിച്ചുമാറ്റി, നാവ് രണ്ടായി പിളര്‍ത്തി…. അന്യഗ്രഹ ജീവിയാകാന്‍ 35 കാരന്‍, പുതിയ ലുക്കില്‍ നടുങ്ങി ലോകം…!

ആന്റണി ലോഫ്രെഡോ അടുത്തുകൂടി പോകുമ്പോള്‍ ആളുകള്‍ ഭയന്നുപോകുകയാണ്. റോഡ് മുറിച്ചുകടക്കുമ്പോള്‍ ആള്‍ക്കാര്‍ വാഹനം നിര്‍ത്തിയാണ് നോക്കുന്നത്. ഊബര്‍ ഡ്രൈവര്‍മാര്‍ അവനെ വാഹനത്തില്‍ തൊടാന്‍പോലും സമ്മതിക്കില്ല. റസ്റ്റോറന്റുകള്‍ അയാളെ സേവിക്കാന്‍ വിസമ്മതിക്കുന്നു. എന്തിനേറെ മെക്‌സിക്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ഒരു ഐഡി കാര്‍ഡ് നല്‍കാന്‍ പോലും ഒരു വര്‍ഷമെടുത്തു.

വളരെ സുന്ദരനായിരുന്ന സെക്സി പയ്യന്‍ എന്നു പേരു കേള്‍പ്പിച്ച 35 കാരന്‍ ഒരു ‘കറുത്ത അന്യഗ്രഹജീവി’ ആകുക എന്ന തന്റെ തീവ്ര ലക്ഷ്യത്തെ പിന്തുടരാന്‍ വേണ്ടിയാണ് രൂപം മാറിയത്. മൂക്കും ചെവികളും മുറിച്ചുമാറ്റി, കണ്ണുകളും ചര്‍മ്മവും കറുപ്പ് നിറത്തില്‍ പച്ചകുത്തി, നാവ് രണ്ടായി മുറിച്ചു, രണ്ട് വിരലുകള്‍ നീക്കം ചെയ്തു. അവന്റെ മാംസത്തില്‍ കത്തിച്ച പൈശാചിക ചിഹ്നങ്ങളും ചര്‍മ്മത്തിന് കീഴില്‍ കൊമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഓര്‍ക്കാന്‍ കഴിയുന്നതിലും കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്തിയെന്നാണ് ഫ്രാന്‍സില്‍ നിന്നുള്ള ലോഫ്രെഡോ പറഞ്ഞത്.

എന്നാല്‍ തന്റെ സ്വപ്‌നരൂപം ഇതുവരെ 65 ശതമാനം മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. തന്റെ കാലുകളിലൊന്ന് വെട്ടി മാറ്റി പകരം ബയോമെക്കാനിക്കല്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. തന്റെ രൂപഭാവത്തില്‍ തൃപ്തനല്ലെന്ന് തീരുമാനിച്ചതിന് ശേഷം 26-ാം വയസ്സിലാണ് രൂപമാറ്റത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. മാതാപിതാക്കളോട് പറയാതെ തന്നെ അവന്‍ തന്റെ പരിവര്‍ത്തനം ആരംഭിച്ചു. വിവരം ആദ്യമറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടി – അവര്‍ പിന്നീട് പിന്തുണച്ചു. ഇപ്പോള്‍ മോഡലും ടാറ്റൂ പ്രേമിയുമായ മെലീന ഷക്കൂറുമായി ഇയാള്‍ ഡേറ്റിംഗിലാണ്.

കഴിഞ്ഞ ഡിസംബറില്‍ മോഡലും ടാറ്റൂ പ്രേമിയുമായ മെലീന ഷക്കൂറുമായി ഡേറ്റിംഗിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ്് ഇരുവരും തങ്ങളുടെ ബന്ധം വെളിപ്പെടുത്തിയത്. അവള്‍ തന്റെ ‘കാമുകി’ എന്ന അടിക്കുറിപ്പോടെ ലോഫ്രെഡോ വെളിപ്പെടുത്തി. ലോഫ്രെഡോ ഇപ്പോള്‍ ശരീരം മാറ്റം വരുത്തുന്ന ബോഡി മോഡിഫിക്കേഷന്‍ കമ്മ്യൂണിറ്റിയുടെ ഭാഗമാണ്.