ഇന്ത്യയിലുടനീളം വന്‍ഹിറ്റായി മാറിയ പ്രേമലുവിന് ശേഷം നടി മമിതാബൈജുവിന് തിരക്കേറിയിട്ടുണ്ട്. അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളില്‍ ഇന്ത്യയിലെ നടിമാരില്‍ വന്‍ ഡിമാന്റുള്ള മമിതാബൈജു തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയുടേയും നായികയാകാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്് തന്റെ 12-ാമത്തെ ചിത്രത്തിനായി വിജയ് ദേവരകൊണ്ട സംവിധായകന്‍ ഗൗതം തിണ്ണനൂരിയുമായി കൈകോര്‍ക്കുന്ന ചിത്രമാണ് പറഞ്ഞു കേള്‍ക്കുന്നത്. ഈ സിനിമയില്‍ മമിതയോ നടി ഭാഗ്യശ്രീബോസോ നായികയായി എത്തിയേക്കുമെന്ന് കേള്‍ക്കുന്നു.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സിനിമയുടെ ടെസ്റ്റ് ഷൂട്ട് പൂര്‍ത്തിയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തുടക്കത്തില്‍, നടി ശ്രീലീലയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ തുടര്‍ച്ചയായി തന്റെ ചിത്രങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തില്‍ ഒരു ഇടവേള എടുത്ത് വാഗ്ദാനമായ തിരക്കഥയ്ക്കായി കാത്തിരിക്കാന്‍ അവര്‍ തീരുമാനിച്ചതോടെ പിന്മാറി. ഇതോടെയാണ് അണിയറക്കാര്‍ പുതിയ നായികയെ നോക്കുന്നത്. മമിത ബൈജുവും ഭാഗ്യശ്രീ ബോസും ചിത്രത്തിലെ വേഷങ്ങള്‍ക്കായുള്ള ചര്‍ച്ചയിലാണെന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
‘വിഡി 12’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി മമിത ബൈജുവിനെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ ആശംസകള്‍ ഏറ്റുവാങ്ങി നടന്‍ വിജയ് ദേവരകൊണ്ട ഇന്നലെ തന്റെ ജന്മദിനം ആഘോഷിച്ചു. ‘ഫാമിലി സ്റ്റാര്‍’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി കണ്ടത്.