Celebrity

അര്‍ജുനുമായി വേര്‍പിരിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു യുവാവിന്റെ കൈപിടിച്ച് മലൈക ; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്.

പിന്നീട് മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ 51-കാരിയായ മലൈകയ്‌ക്കൊപ്പം മറ്റൊരു വ്യക്തിയെ കണ്ടതാണ് നെറ്റിസണ്‍സ് ചര്‍ച്ചയാക്കിയിരിയ്ക്കുന്നത്. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ താന്‍ ഇപ്പോള്‍ താരവുമായി ഒരു ബന്ധത്തിലല്ലെന്ന് അര്‍ജുന്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മലൈകയോടൊപ്പം മറ്റൊരു യുവാവിനെ കണ്ടത്. 51-ാം വയസ്സിലും വളരെ ഗ്ലാമറസായ ഡ്രസ് ധരിച്ചാണ് മലൈക എത്തിയത്. ജീന്‍സുമായി ജോടിയാക്കിയ ഒരു ചെറിയ ക്രോപ്പ് ടോപ്പാണ് താരം ധരിച്ചിരുന്നത്.

നിഗൂഢ മനുഷ്യന്റെ കൈപിടിച്ച്, ആത്മവിശ്വാസത്തോടെയാണ് താരത്തെ കാണാന്‍ സാധിച്ചത്. നീല ജീന്‍സിനൊപ്പം പിങ്ക് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചാണ് യുവാവ് മലൈകയ്ക്ക് ഒപ്പം എത്തിയത്. മലൈക ഇദ്ദേഹത്തിന്റെ കൈ പിടിയ്ക്കുക മാത്രമല്ല പാപ്പരാസികളുടെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുകയും ചെയ്തു. എന്നാല്‍ യുവാവുമായി താരത്തിന് എന്താണ് ബന്ധമെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *