ദിലീപ് ചിത്രമായ കാര്യസ്ഥനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മഹിമ നമ്പ്യാര്‍. തമിഴില്‍ ശ്രദ്ധേയയായ താരമാകാന്‍ സാധിച്ചുവെങ്കില്‍ മലയാളത്തില്‍ മഹിമ പ്രേക്ഷക ശ്രദ്ധനേടുന്നത് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സിലൂടെയാണ്. മമ്മൂട്ടി നായകനായ മാസ്റ്റര്‍ പീസ്, മധുര രാജ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നില്ല.
ആര്‍ഡിഎക്‌സിലെ ”നീല നിലവേ” എന്ന ഗാനം വൈറലായതോടെ മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം കോംമ്പോയും ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ് മഹിമ നമ്പ്യാര്‍. മഞ്ഞ സാരിയില്‍ അതിസുന്ദരിയായി എത്തിയിരിയ്ക്കുകയാണ് മഹിമ. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം സാരി ധരിച്ചുള്ള വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. മഹിമയുടെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. താരം പങ്കുവെച്ച ഈ വീഡിയോയും വളരെ പെട്ടെന്നാണ് വൈറലായത്. സാരിയില്‍ അതിസുന്ദരിയായിരിയ്ക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.