Hollywood

66-ാം വയസ്സിലും യുവത്വം വിടാതെ മഡോണ ; ആറു മക്കള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട് പോപ്പ്‌റാണി

വാര്‍ദ്ധക്യത്തിലും യുവത്വത്തില്‍ ത്രസിച്ച് ലോകപ്രശസ്ത പോപ്പ്‌റാണി മഡോണ. 66-ാം ജന്മദിനത്തില്‍ താരം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുടുംബഫോട്ടോ വൈറലാകുന്നു. ”മെറ്റീരിയല്‍ ഗേള്‍” ഗായിക തിങ്കളാഴ്ച തന്റെ ആറ് കുട്ടികള്‍ക്കൊപ്പമുള്ള ഒരു അപൂര്‍വ ഫോട്ടോ പങ്കിട്ടാണ് ജന്മദിനത്തില്‍ ആരാധകര്‍ക്ക് ഗിഫ്റ്റ് നല്‍കിയത്. ഇറ്റലിയില്‍ നടന്ന തന്റെ ജന്മദിന ആഘോഷത്തിന്റേതായിരുന്നു ചിത്രം.

ലൂര്‍ദ് ‘ലോല’ ലിയോണ്‍, 27, റോക്കോ റിച്ചി, 24, ഡേവിഡ് ബാന്‍ഡ, 18, മേഴ്സി ജെയിംസ്, 18, ഇരട്ടകളായ സ്റ്റെല്ല, എസ്റ്റെര്‍, 11 എന്നിവരെയെല്ലാം ഒപ്പം നിര്‍ത്തിയായിരുന്നു താരം ഹൃദയസ്പര്‍ശിയായ സ്നാപ്പുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മഡോണ വെള്ള ലേസ്ഡ് ഡ്രെസ് ധരിച്ച്, താഴെ കറുത്ത ബസ്റ്റിയറുമായി തിളങ്ങി. അരയില്‍ സ്വര്‍ണ്ണ ബെല്‍റ്റും ചങ്കി ആഭരണങ്ങളും അണിഞ്ഞു സുന്ദരിയായി പ്രത്യക്ഷപ്പെട്ടു.

താരവുമായി ഡേറ്റിംഗിലാണെന്ന് കരുതുന്ന കാമുകന്‍ അക്കീം മോറിസും ആഘോഷങ്ങളില്‍ പങ്കാളിയായിരുന്നു. ഇരുവരും കൈകോര്‍ത്ത് ഫോട്ടോയെടുത്തു. ആഗസ്റ്റ് 16-നായിരുന്നു പിറന്നാള്‍ എങ്കിലും മഡോണയും മക്കളും മറ്റ് 30 അതിഥികളോടൊപ്പം വെള്ളിയാഴ്ചയാണ് പോംപേയില്‍ ആഘോഷത്തിനായി എത്തിയത്. രാത്രിയില്‍ മെഴുകുതിരികളാല്‍ പ്രകാശിതമായ ഒരു ആംഫി തിയേറ്ററിലായിരുന്നു ആഘോഷം.

ഇറ്റലിയില്‍ ആയിരിക്കുമ്പോള്‍, മഡോണ തന്റെ മകന്‍ റോക്കോയുടെ ജന്മദിനവും ആഘോഷിച്ചു, അത് ഓഗസ്റ്റ് 11 നായിരുന്നു. 2023 മെയ് മാസത്തിലെ മാതൃദിനത്തിലാണ് ഇതിനു മുമ്പ് മഡോണയെ തന്റെ ആറ് കുട്ടികള്‍ക്കൊപ്പം ഒരേസമയം കണ്ടത്. ‘ക്രേസി ഫോര്‍ യു’ ഗായിക 1996-ല്‍ മുന്‍ കാമുകന്‍ കാര്‍ലോസ് ലിയോണിനൊപ്പം ലൂര്‍ദിനെയും 2000-ല്‍ മുന്‍ ഭര്‍ത്താവ് ഗയ് റിച്ചിയ്ക്കൊപ്പം റോക്കോയെയും സ്വാഗതം ചെയ്തു. 2005-ല്‍ മഡോണയും ഗൈയും ഡേവിഡിനെ ദത്തെടുത്തു. പിന്നീട് 2009-ലും 2012-ലും മേഴ്സിയെയും ഇരട്ടകളായ സ്റ്റെല്ലയെയും എസ്റ്ററെയെയും മഡോണ ദത്തെടുത്തു.