Hollywood

മഡോണയുടെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു ; ജൂലിയ ഗാര്‍ണര്‍ പോപ്പ് രാജ്ഞിയാകും

പോപ്പ് രാജ്ഞി മഡോണയുടെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു. ഒസാര്‍ക്ക് നടി ജൂലിയ ഗാര്‍ണര്‍ മഡോണയായി വേഷമിടുമെന്നാണ് കേള്‍ക്കുന്നത്. യൂണിവേഴ്‌സല്‍ പിച്ചേഴ്‌സ് ഒരിക്കല്‍ ഉപേക്ഷിച്ച സിനിമ അവര്‍ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്. സിനിമയുടെ പൂര്‍ണ്ണതയ്ക്കായി ഒരു വര്‍ഷമായി നടി രഹസ്യമായി നൃത്തവും പാട്ടും പഠിക്കുന്നതായിട്ടാണ് വിവരം. പ്രൊജക്‌റ്റുമായി കൈകോർക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് ശേഷം മഡോണ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു.

തൻ്റെ ജീവിതത്തെ കുറിച്ച് മറ്റൊരാൾ സിനിമയെടുക്കാൻ പോകുന്നുവെന്ന് അറിഞ്ഞതോടെയാണ് സിനിമ തീരുമാനിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മഡോണയുമായി യൂണിവേഴ്സല്‍ പിക്ചേഴ്സുമായി കൂടിക്കാഴ്ചകള്‍ നടത്തുകയാണ്. അടുത്ത 12 മാസത്തിനുള്ളില്‍ ജൂലിയ ഗാര്‍നര്‍ അഭിനയിക്കുന്ന തന്റെ ബയോപിക്കിന്റെ ചിത്രീകരണം ആരംഭിക്കാന്‍ മഡോണ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അവാര്‍ഡ് നേടിയ നടി ജൂലിയയെ 30, 11 മണിക്കൂറുകള്‍ നീണ്ട രണ്ടു ഓഡിഷന്‍ പ്രക്രിയയ്ക്ക് ശേഷം 2022 ല്‍ ആദ്യമായി പ്രോജക്റ്റിലേക്ക് അറ്റാച്ച് ചെയ്തതാണ്. എന്നാല്‍ മഡോണയുടെ തിരക്ക് മൂലം പദ്ധതി നീണ്ടുപോകുകയായിരുന്നു.

നടി ലോകപര്യടനവും മറ്റുമായി തിരക്കേറിയതോടെ 2023 ജനുവരിയില്‍ ചിത്രം ഉപേക്ഷിക്കാനുള്ള തീരുമാനം യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ച് മഡോണ തന്റെ വന്‍ ഷോകള്‍ പൂര്‍ത്തിയാക്കി, ഇപ്പോള്‍ ബയോപിക് നിര്‍മ്മിക്കാനുള്ള ‘തന്റെ സ്വപ്നം നിറവേറ്റുന്നതില്‍’ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പറയപ്പെടുന്നു.