സിനിമാവേദിയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ നിരവധി വിവരങ്ങള്‍ അടങ്ങുന്ന ഹേമകമ്മറ്റി റിപ്പോര്‍ട്ട് മലയാളം സിനിമാ ഇന്‍ഡ്‌സ്ട്രീയില്‍ മറ്റൊരു വന്‍ വിവാദചര്‍ച്ചയ്ക്ക് വഴിമരുന്നിടുകയും മറ്റൊരു മീടൂ വെളിപ്പെടുത്തലായി മാറുകയും ചെയ്യുമ്പോള്‍ ഒരുകാലത്ത് മലയാളം സിനിമാവേദിയില്‍ നിറഞ്ഞുനിന്നിരുന്ന മറുനാടന്‍ നടി മധുബാല താന്‍ നേരിട്ട അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ 90 കളില്‍ നിറഞ്ഞുനിന്ന മറുനാടന്‍ നടിയാണ് മധുബാല. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഉള്‍പ്പെടെ നായികയായ മധുബാല കേരളത്തില്‍ പുതിയതായി ഉയര്‍ന്നുവരുന്ന മീടൂ വിവാദത്തില്‍ പ്രതികരണവുമായി എത്തുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ അഭിമുഖ്യത്തില്‍ കേരളത്തിലെ വിവാദത്തെക്കുറിച്ച് മധുവിനോട് ചോദ്യം വരികയുണ്ടായി. കേരളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളോ അതോ മറ്റ് സിനിമ വ്യവസായങ്ങളിലും സമാന അനുഭവങ്ങള്‍ ഉണ്ടായിരുന്നോ എന്നായിരുന്നു ചോദ്യം.
ഇതിന് നടി നല്‍കിയ മറുപടി വ്യത്യസ്തമായിരുന്നു. തനിക്ക് ഒരിക്കലും ഇത്തരം ഒരു മൂവ്‌മെന്റിന്റെ ഭാഗമാകേണ്ടി വന്നിട്ടില്ലെന്ന് നടി വ്യക്തമാക്കി. ഇപ്പോള്‍ കേള്‍ക്കുന്ന തരം മോശം അനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ അതൊരു അനുഗ്രഹമായിട്ടാണ് ഞാന്‍ കരയുന്നത്. ഭാഗ്യം കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു എന്നും പറയാം. അതേസമയം ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുഭവിക്കേണ്ടിവന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും നടി പറഞ്ഞു.
90 കളില്‍ കരിയര്‍ തുടങ്ങുമ്പോള്‍ വളരെ ചെറുപ്പം ആയിരുന്നു. ഭാഗ്യം എനിക്ക് അത് അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നായിരുന്നു അന്ന് ചിന്തിച്ചത്. ജീവിതത്തിന്റെ ആഘട്ടത്തില്‍ ആയിരുന്നതിനാല്‍ അന്ന് അങ്ങിനെയെ ചിന്തിച്ചിരുന്നുള്ളൂ. എന്നാല്‍ അത് എന്തൊരു മോശം ചിന്തയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ക്കും സമകാലീനര്‍ക്കും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നതില്‍ ഇപ്പോള്‍ ദു:ഖമുണ്ട്.
”മാധ്യമങ്ങള്‍ കൂടുതല്‍ സജീവമായ കാലത്താണ് നാം ജീവിക്കുന്നത്. എല്ലാം വിളിച്ചുപറയാന്‍ അവ സഹായിക്കുന്നു. അവര്‍ എല്ലാം വൃത്തികേടുകളും വലിച്ചു പുറത്തിടുകയും അതില്‍ നിന്നും ദുര്‍ഗന്ധം പുറത്ത് വരാന്‍ തുടങ്ങുമ്പോഴൂം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങളും തീരുമാനങ്ങളും താനെ വരുമെന്ന് ഞാന്‍ തീര്‍ച്ചയായും സത്യസന്ധമായി വിശ്വസിക്കുന്നു.” മധുബാല പറഞ്ഞു.