കർണാടകയിൽ വിവാഹ ചടങ്ങിനിടെ 25കാരന്‍ വരന്‍ ഹൃദയാഘാതം മൂലം മരിച്ചു, ജിമ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതം മൂലം 28 വയസ്സുള്ള ബോഡി ബിൽഡർ മരിച്ചു, മാരത്തൺ ഓട്ടത്തിന് ശേഷം ഹൃദയാഘാതം മൂലം 29 വയസ്സുള്ള ദന്ത ശസ്ത്രക്രിയാ വിദഗ്ധൻ മരിച്ചു… ഈ വാര്‍ത്താ തലക്കെട്ടുകൾ ഇപ്പോൾ ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു
എല്ലാം ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ. അടുത്തിടെ പുറത്തുവന്ന ഈ കേസുകളിൽ മിക്കതിനും ഒരു പൊതു സവിശേഷതയുണ്ട്. ഇരകൾ കൂടുതലും 40 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരാണ്. കോവിഡിനുശേഷം ഇത്തരം കേസുകൾ വർദ്ധിക്കുകയും ചെയ്തു.
ഹോളിസ്റ്റിക് ലൈഫ്‌സ്റ്റൈൽ പരിശീലകനും യു കെയർ ലൈഫ്‌സ്റ്റൈൽ സഹസ്ഥാപകനുമായ ലൂക്ക് കുടീഞ്ഞോ, ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇത്തരം ഹൃദയാഘാതത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജീവിതശൈലിയാണ് ഇവിടെ യഥാർത്ഥ വില്ലന്‍.
” ഇക്കാര്യത്തില്‍ കോവിഡ് വാക്സിനുകളെ കുറ്റപ്പെടുത്തുന്നതിലാണ് ധാരാളം ആളുകൾ ആശ്വാസം കണ്ടെത്തുന്നത്. ചില സത്യങ്ങളുണ്ടെങ്കിലും, മനുഷ്യരെന്ന നിലയിൽ നമ്മൾ ചെയ്യുന്ന തെറ്റുകളെ അവഗണിക്കുകയും അതിനെ കുറ്റപ്പെടുത്തുകയും ചെയ്യരുത്,” പ്രിയപ്പെട്ട ഒരാളുടെ പെട്ടെന്നുള്ള വിയോഗത്തിൽ വിഷമിക്കുന്ന കുടുംബങ്ങളെ പതിവായി കാണുന്ന കൊട്ടീഞ്ഞോ പറയുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മിക്ക കുടുംബങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതശൈലിയെക്കുറിച്ച് പൂർണ്ണമായി അറിയാൻ വളരെ സമയമെടുക്കും. ” ഈ ചെറുപ്പക്കാരും അവരുടെ മാതാപിതാക്കളും ഞങ്ങളുടെ അടുത്ത് വരുന്നതുകൊണ്ട് മറ്റാരും നിങ്ങളോട് പറയാത്ത ധാരാളം വിവരങ്ങൾ ഞങ്ങൾക്ക് ലഭ്യമാണ്. ലഹരിവസ്തുക്കളുടെ ദുരുപയോഗം, വ്യായാമങ്ങൾക്കിടയിൽ അല്ലെങ്കിൽ ഒരു വ്യായാമത്തിന് തൊട്ടുപിന്നാലെ ഇലക്ട്രോണിക് സിഗരറ്റിന്റെ ഉപയോഗം, തുടങ്ങി എത്രമാത്രം പുകവലിക്കുന്നുവെന്നും എത്ര മദ്യം കഴിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ല” അദ്ദേഹം പറഞ്ഞു.
വ്യായാമം, നന്നായി ഭക്ഷണം കഴിക്കൽ എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്ന ആളുകൾക്ക് 40 വയസ്സിന് മുമ്പ് തന്നെ മരണം സംഭവിക്കുമ്പോൾ എന്താണ് ന്യായീകരണം?
ഒന്നാമതായി, ഫിറ്റ്നസായി കാണപ്പെടുന്നത് എല്ലായ്പ്പോഴും ആരോഗ്യവാനായിരിക്കുക എന്ന എന്ന മിഥ്യാധാരണയെ നമുക്ക് പൊളിച്ചെഴുതാം.
ഇതില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന പ്രശ്നങ്ങളിൽ ഒന്നാണോ ഉറക്കക്കുറവ്, പ്രത്യേകിച്ച് ജിമ്മിൽ കഠിനാധ്വാനം ചെയ്യുന്നവരിൽ.
“നമ്മുടെ രാജ്യത്ത് ഉറക്കക്കുറവ് വളരെ വലുതാണ്. ഫിറ്റ്നസ് കൂടുതലുള്ളവരിൽ ഹൃദയാഘാതവുമായി ഇതിന് നേരിട്ട് ബന്ധമുണ്ട്, കാരണം നിങ്ങൾ ജിമ്മിൽ കഠിന പരിശീലനം നടത്തുമ്പോൾ, നിങ്ങൾക്ക് മതിയായ ഉറക്കം ആവശ്യമാണ്, അതായത് രാത്രിയിലെ നിങ്ങളുടെ ഉറക്കം. എന്നാൽ ഈ ആളുകളിൽ ഭൂരിഭാഗവും 3, 4, ഒരുപക്ഷേ 5 മണിക്കൂർ മാത്രമേ ഉറങ്ങുന്നുള്ളു.”
ഉയർന്ന അളവിലുള്ള കഫീൻ ഉപയോഗം, സമ്മർദ്ദം, രാത്രി വൈകിയുള്ള പാര്‍ട്ടികള്‍ എന്നിവയുമായി ഇത് കൂടിച്ചേർന്ന് അപകടകരമായ ഒരു കോക്ടെയിലായി മാറുന്നു.
“പുറത്തുള്ള ഭക്ഷണം ഒരു വലിയ ആശങ്കയാണ് – ജങ്ക്, അൾട്രാ-പ്രോസസ്ഡ് ഭക്ഷണം, റസ്റ്റോറന്റ് ഭക്ഷണം , ഒമേഗ-6, പൂരിത കൊഴുപ്പ് എന്നിവയുടെ അളവ് അക്ഷരാർത്ഥത്തിൽ കൂടുതലാണ്. ആളുകൾ വീട്ടിൽ നിന്നല്ല, പുറത്തുനിന്നാണ് ഒരു ദിവസം മൂന്നോ നാലോ നേരം ഭക്ഷണം കഴിക്കുന്നത്. ഇത് അവരുടെ ഹൃദയത്തിൽ തടസ്സങ്ങള്‍ ഉണ്ടാക്കുന്നു. അദ്ദേഹം പറയുന്നു.
‘‘ നിശബ്ദ കൊലയാളി രക്താതിമർദ്ദമാണ് ഇതിലെ ഏറ്റവും അപകടകരി. പകുതി ആളുകൾക്കും അവർക്ക് നിശബ്ദ രക്തസമ്മർദ്ദമുണ്ടെന്ന് പോലും അറിയില്ല. തലവേദന വരുമ്പോള്‍ മറ്റെന്തോ കാരണം കൊണ്ടാണെന്ന്ന വിചാരിച്ച് നമുക്ക് ഒരു ക്രോസിൻ എടുക്കാം’ എന്ന് അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു.”
‘‘അവബോധമുള്ളവർ പോലും പലപ്പോഴും ചികിത്സയിൽ ഉറച്ചുനിൽക്കാറില്ല. മറ്റൊരു വലിയ പോരായ്മ എന്തെന്നാൽ, ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് അറിയാമെങ്കിലും, അവർക്ക് നിർദ്ദേശിക്കപ്പെടുന്ന മരുന്ന്, പക്ഷേ അവർ കഴിക്കാൻ മറക്കുന്നു. അവർ അത് കഴിക്കുന്നില്ല. തന്മൂലം പെട്ടെന്ന്, നിങ്ങൾക്ക് ഒരു സ്ട്രോക്ക് ഉണ്ടാകുന്നു. നിങ്ങൾ താഴേക്ക് വീഴുന്നു.” കൗട്ടീഞ്ഞോ പറഞ്ഞു.